#ErlingHaaland | മത്സരത്തിനിടയിലെ റഫറിക്കെതിരായ പ്രതിഷേധം; എർലിം​ഗ് ഹാളണ്ടിനെതിരെ നടപടിക്ക് സാധ്യത

#ErlingHaaland | മത്സരത്തിനിടയിലെ റഫറിക്കെതിരായ പ്രതിഷേധം; എർലിം​ഗ് ഹാളണ്ടിനെതിരെ നടപടിക്ക് സാധ്യത
Dec 4, 2023 07:15 PM | By Vyshnavy Rajan

ലണ്ടൻ : (www.truevisionnews.com) ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ത്രില്ലിം​ഗ് മത്സരത്തിനൊടുവിൽ ടോട്ടനം ഹോട്ട്സ്പർ-മാ‍ഞ്ചസ്റ്റർ സിറ്റിയെ സമനിലയെ തളച്ചു. ഇരുടീമുകളും മൂന്ന് വീതം ​ഗോൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്.

എന്നാൽ മത്സരത്തിനിടയിലെ റഫറിക്കെതിരായ പ്രതിഷേധം കളത്തിന് പുറത്തും തുടർന്ന സിറ്റി താരം എർലിം​ഗ് ഹാളണ്ടിനെതിരെ നടപടിക്ക് സാധ്യത. സമൂഹമാധ്യമങ്ങളിലായിരുന്നു ഹാളണ്ടിന്റെ പ്രതിഷേധം.

പ്രീമിയർ ലീ​ഗ് മത്സരത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു സംഭവം. ടോട്ടനം താരത്തിന്റെ ഫൗളിൽ ഹാളണ്ട് വീണുവെങ്കിലും വേ​ഗത്തിൽ എണീറ്റു. പിന്നാലെ പന്ത് ജാക്ക് ഗ്രീലിഷിന് എത്തിച്ചു.

ഇതിന് പിന്നാലെ സിറ്റി താരങ്ങളും ഒപ്പം ഹാളണ്ടും ഫൗൾ അനുവദിക്കാനായി പ്രതിഷേധിച്ചു. ആദ്യം ഫ്രീ കിക്ക് അനുവദിക്കാതിരുന്ന റഫറി സൈമൺ കൂപ്പർ പിന്നാലെ സിറ്റിക്ക് അനുകൂലമായി വിസിൽ മുഴക്കി.

ഇതാണ് ഹാളണ്ടിനെയും സംഘത്തെയും പ്രകോപിതരാക്കിയത്. ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്ന് മാ‍ഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ​ഗ്വാർഡിയോള പറഞ്ഞു.

മത്സര ഫലത്തിലെ നിരാശയാണ് ഹാളണ്ടിന്റെ പോസ്റ്റിന് പിന്നിലെന്നും ​ഗ്വാർഡിയോള വ്യക്തമാക്കി. ഫൗൾ വിളിക്കാൻ വൈകിയ റഫറിക്കെതിരെ നടപടി വേണമെന്നാണ് ആരാധകരുടെ ആവശ്യം.

#ErlingHaaland #Protest #against #referee #during #match #Possible #action #against #ErlingHolland

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories