ഇടുക്കി: (truevisionnews.com) പീരുമേട്ടില്‍ ബേക്കറിയില്‍ ചായ കുടിക്കാന്‍ എത്തിയ 9 വയസുകാരിയെ ഉപദ്രവിച്ച കേസില്‍ കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍.

പീരുമേട് അമ്പലംകുന്നില്‍ ചീരനെയാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പീരുമേട് താലൂക്ക് ആശുപത്രിയില്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് മുത്തശ്ശിയോടൊപ്പം മടങ്ങുകയായിരുന്ന ഒന്‍പത് വയസുകാരി ടൗണിലെ ബേക്കറിയില്‍ ചായ കുടിക്കാന്‍ എത്തിയപ്പോഴാണ് കടയിലെ ജീവനക്കാരനായ ചീരന്‍ രണ്ട് പ്രാവശ്യം ശാരീരികമായി ഉപദ്രവിച്ചത്.
കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പീരുമേട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
പീരുമേട് സി ഐ വി സി വിഷ്ണു കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയ കസ്റ്റഡിയില്‍ എടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
#bakery #employee #arrested #physically #assaulting #old #girl #who #come #drink #tea
