മനില : (www.truevisionnews.com) ഫിലിപ്പീൻസിലെ മിൻഡാനോയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യുറോപ്യൻ-മെഡിറ്റനേറിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.

63 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
യു.എസിലെ സുനാമി മുന്നറിയിപ്പ് സിസ്റ്റമാണ് ജാഗ്രത നിർദേശം നൽകിയത്. നേരത്തെ കഴിഞ്ഞ മാസം റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തെക്കൻ ഫിലിപ്പീൻസിൽ ഉണ്ടായിരുന്നു.
എട്ട് പേരാണ് അന്ന് ഭൂകമ്പത്തിൽ മരണപ്പെട്ടത്. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 50ഓളം വീടുകളും കെട്ടിടങ്ങളും ഭൂകമ്പത്തിൽ തകരുകയും ചെയ്തു.
#earthquake #Earthquake #Mindanao #Philippines
