#murder | രഹസ്യബന്ധത്തെ സഹോദരി എതിര്‍ത്തതില്‍ വൈരാഗ്യം; സഹോദരീപുത്രനെ കൊന്നുകുഴിച്ചുമൂടിയതായി യുവതി

#murder | രഹസ്യബന്ധത്തെ സഹോദരി എതിര്‍ത്തതില്‍ വൈരാഗ്യം; സഹോദരീപുത്രനെ കൊന്നുകുഴിച്ചുമൂടിയതായി യുവതി
Dec 2, 2023 11:30 AM | By VIPIN P V

ബെംഗളൂരു: (www.truevisionnews.com) രഹസ്യബന്ധത്തെ സഹോദരി എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരിയുടെ മകനെ കൊന്നുകുഴിച്ചുമൂടിയതായി യുവതിയുടെ മൊഴി.

കര്‍ണാടകത്തിലെ ചിക്കബെല്ലാപുരയിലാണ് ആറുവയസ്സുകാരനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ ഇളയ സഹോദരി അംബികയെ (32) പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അംബിക കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മുതുകടഹള്ളിയിലെ മാന്തോപ്പില്‍ മൃതദേഹം കുഴിച്ചിട്ടെന്നാണ് യുവതി നല്‍കിയ മൊഴിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

തിരച്ചില്‍ തുടരുകയാണെന്ന് ചിക്കബെല്ലാപുര പേരെസാന്ദ്ര പോലീസ് അറിയിച്ചു. ഏതാനും നാളുകളായി അംബികയും പ്രദേശത്തെ ഒരു യുവാവും തമ്മിലുള്ള ബന്ധത്തെ മൂത്ത സഹോദരി അനിത എതിര്‍ത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതോടെ അനിതയുടെ രണ്ടുകുട്ടികളുമായി അംബിക കടന്നുകളഞ്ഞു. ഇതുസംബന്ധിച്ച് അനിത പേരെസാന്ദ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണം നടക്കുന്നതിനിടെയാണ് അംബിക ബെംഗളൂരു കബണ്‍പാര്‍ക്ക് പോലീസിന്റെ പിടിയിലായത്. പിന്നീട് ഇവരെ പേരെസാന്ദ്ര പോലീസിന് കൈമാറി.

രണ്ടാം കുട്ടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ബെംഗളൂരുവിലെ ഓട്ടോക്കാരനാണ് അംബികയെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറിയത്.

കുട്ടിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അംബിക ഫോണില്‍ സംസാരിക്കുന്നതുകേട്ടാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ പോലീസിനെ വിവരമറിയിച്ചത്.

ഉടന്‍തന്നെ കബണ്‍ പാര്‍ക്ക് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മറ്റാരുടെയെങ്കിലും സഹായം യുവതിക്ക് ലഭിച്ചോയെന്ന് പരിശോധിച്ചുവരികയാണെന്നും ചിക്കബെല്ലാപുര എസ്.പി. ഡി.എല്‍. നാഗേഷ് പറഞ്ഞു.

#Rivalry #over #sister's #opposition#secret #relationship; #woman #that #had #killed #buried #nephew

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories