#ISRAEL | ഇസ്രയേൽ സ്വദേശിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം; അന്വേഷണം തുടങ്ങി പൊലീസ്

#ISRAEL | ഇസ്രയേൽ സ്വദേശിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം; അന്വേഷണം തുടങ്ങി പൊലീസ്
Dec 1, 2023 06:20 AM | By Vyshnavy Rajan

കൊല്ലം : (www.truevisionnews.com) ഇസ്രയേൽ സ്വദേശിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം കൊല്ലം കൊട്ടിയത്താണ് അതിക്രൂരമായ കൊലപാതകം നടന്നത്. 36കാരിയായ സ്വത്‍വായാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് 75കാരൻ കൃഷ്ണചന്ദ്രനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടിയത്തിന് സമീപമുള്ള ഡീസന്‍റുമുക്കിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. രാധ എന്ന് വിളിക്കുന്ന ഇസ്രയേൽ സ്വദേശിയായ സ്വത്‍വയെ ഭർത്താവ് കൃഷ്ണചന്ദ്രനാണ് അതിദാരുണമായി കഴുത്തറത്ത് കൊന്നത്.

ഇതിന് പിന്നാലെ സ്വയം കുത്തി കൃഷ്ണചന്ദ്രൻ ജീവനൊടുക്കാനും ശ്രമിച്ചു. ഉത്തരാഖണ്ഡിൽ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രൻ. 75കാരനായ ഇയാൾ 36കാരിയായ സ്വത്‍വയ്ക്കൊപ്പം ഒരു വർഷം മുമ്പാണ് കൊട്ടിയത്ത് എത്തിയത്.

ആയുർവേദ ചികിത്സക്കായി എത്തിയതെന്നായിരുന്നു കൃഷ്ണചന്ദ്രൻ എല്ലാവരോടും പറഞ്ഞിരുന്നത്. ബന്ധുവിന്‍റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ബന്ധു കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ വീട്ടിൽ എത്തിയപ്പോഴാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ സ്വത്‍വയെ കാണുന്നത്.

അതേ കട്ടിലിൽ കൃഷ്ണചന്ദ്രനും രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു. അയൽവാസിയുടെ സഹായത്തോടെ ബന്ധു കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു.

പൊലീസെത്തി സ്വത്‍വയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള കൃഷ്ണചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.

എന്താണ് കൊലപാതകത്തിലേക്ക് എത്തിയതിന് കാരണം പൊലീസിന് വ്യക്തതയില്ല. കൃഷ്ണചന്ദ്രന്‍റെ ആരോഗ്യനില മെച്ചപ്പെട്ട് ചോദ്യം ചെയ്താൽ മാത്രമേ ദുരൂഹത മറനീക്കാനാവൂ.

#ISRAEL #incident #husband #tried #commit #suicide #after #killing #his #wife #who #native #Israel #Police # started #investigation

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News