മുംബൈ : (www.truevisionnews.com) വിവാഹഭ്യർത്ഥന നിരസിച്ചതിന് യുവതിയെ ബ്ലെയിഡുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി.

ചൊവ്വാഴ്ച മുംബൈയിലാണ് ക്രൂര കൊലപാതകം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെ കാലാചൗക്കി പ്രദേശത്തെ യുവതിയുടെ വീട്ടിൽവെച്ചാണ് കൊലപാതക ശ്രമം നടന്നത്. ഗുരുതമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കകയാണ്. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കൊലപാതക ശ്രമത്തിന് ശേഷം പ്രദേശത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കാലാചൗക്കി ഏരിയയിലെ പരശുറാം നഗറിലെ താമസക്കാരനും ഡ്രൈവറുമായ 44 കാരനും യുവതിയും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇയാള്‍ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. സംഭവ ദിവസം പ്രതി യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിവാഹ അഭ്യർത്ഥന നിരസിച്ച യുവതി ഇയാളെ ചീത്തപറയുകയും മേലിൽ കാണാൻ വരരുതെന്നും ആവശ്യപ്പെട്ടു.
തുടർന്ന് സഹോദരന്മാർക്കൊപ്പം താമസിച്ചിരുന്ന യുവതിയെ ഇയാള്‍ വീട്ടിലെത്തി കണ്ടു. ആരുമില്ലാത്ത നേരം നോക്കിയാണ് പ്രതി ഇവിടെ എത്തിയത്. വീണ്ടും പ്രതി വിവാഹ അഭ്യർത്ഥന നടത്തി.
യുവതി നിരസിച്ചതോടെ കൈവശമുണ്ടായിരുന്ന ബ്ലെയിഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
തുടർന്ന് അയൽവാസികള്‍ യുവതിയെ പ്രദേശത്തുള്ള കെഇഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിന് പിന്നാലെ യുവതിയുടെ സഹോദരന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ് ചൊവ്വാഴ്ച രാത്രി പരശുറാം നഗറിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയാണ്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
#CRIME #youngwoman #hacked #death #blade #refusing #marriage #proposal #Accused #custody
