#IndiaSquad | ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഏകദിന ടീമില്‍

#IndiaSquad | ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഏകദിന ടീമില്‍
Nov 30, 2023 09:20 PM | By VIPIN P V

മുംബൈ: www.truevisionnews.com ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം.

അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച വൈകീട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാസണ്‍ ഏകദിന ടീമില്‍ ഇടംനേടി.

രോഹിത് ശര്‍മയും വിരാട് കോലിയും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടതിനാല്‍ ഇരുവരെയും ഏകദിന-ട്വന്റി 20 ടീമുകളിലേക്ക് പരിഗണിച്ചിട്ടില്ല.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇരുവരുമുണ്ട്. മുഹമ്മദ് ഷമിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താരം ചികിത്സയിലായതിനാല്‍ ഫിറ്റ്‌നസ് അനുസരിച്ചേ കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരൂ.

രോഹിത്തിന്റെ അഭാവത്തില്‍ കെ.എല്‍ രാഹുലാണ് ഏകദിന ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹല്‍, മുകേഷ് കുമാര്‍, അവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.

ഓസീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാര്‍ യാദവ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലും ഇന്ത്യന്‍ ക്യാപ്റ്റന്‍.

ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത്തും കോലിയും മടങ്ങിയെത്തും. ബുംറയാണ് വൈസ് ക്യാപ്റ്റന്‍. ചേതേശ്വര്‍ പൂജാരയേയും അജിങ്ക്യ രഹാനെയേയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, കെ.എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

#India #squad #SouthAfrica #tour #announced; #SanjuSamson #ODI #squad

Next TV

Related Stories
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories










Entertainment News