#murder | ദുരഭിമാനക്കൊല; ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തതിന് 18 വയസ്സുകാരിയെ കൊലപ്പെടുത്തി കുടുംബം

#murder | ദുരഭിമാനക്കൊല; ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തതിന് 18 വയസ്സുകാരിയെ കൊലപ്പെടുത്തി കുടുംബം
Nov 30, 2023 02:11 PM | By Vyshnavy Rajan

ഇസ്ലാമാബാദ് : (www.truevisionnews.com) ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തതിന് 18 വയസ്സുകാരിയെ കൊലപ്പെടുത്തി കുടുംബം. നൃത്തത്തിന്‍റെ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു ദുരഭിമാനക്കൊല.

പാകിസ്താനിലെ കൊഹിസ്താൻ മേഖലയിലാണ് സംഭവം. വീഡിയോയിലുണ്ടായിരുന്ന മറ്റൊരു കുട്ടി പൊലീസ് ഇടപെട്ടതോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പ്രാദേശിക കൗൺസിലിന്‍റെ (ജിർഗ) നിർദേശ പ്രകാരമാണ് പെൺകുട്ടിയുടെ കുടുംബം കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്.

അതേ വീഡിയോയിലുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിക്കും ജിർഗ വധശിക്ഷ വിധിച്ചെങ്കിലും പൊലീസ് ഇടപെട്ടതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

വീട്ടുകാരില്‍ നിന്ന് തനിക്ക് ഭീഷണിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വീഡിയോയിലുള്ള ആണ്‍കുട്ടികള്‍ ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് ഓഫീസർ (ഡിപിഒ) മുഖ്തിയാർ തനോലി പറഞ്ഞു.

പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

#murder #honor #killing #Family #kills #18-year-old #girl #dancing #boys

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories