#fire | കാനറാ ബാങ്കിന്റെ ബ്രാഞ്ചിൽ തീപിടുത്തം, അകത്ത് നാൽപതോളം ജീവനക്കാർ, രക്ഷപ്പെടുത്തി ഫയർഫോഴ്സ്‌

#fire | കാനറാ ബാങ്കിന്റെ ബ്രാഞ്ചിൽ തീപിടുത്തം, അകത്ത് നാൽപതോളം ജീവനക്കാർ, രക്ഷപ്പെടുത്തി ഫയർഫോഴ്സ്‌
Nov 20, 2023 08:42 PM | By Susmitha Surendran

(truevisionnews.com)  ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലുള്ള കാനറ ബാങ്കിന്റെ ശാഖയിൽ തീപിടുത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

തീപിടിച്ചതിന് പിന്നാലെ രക്ഷപ്പെടാനായി ബാങ്കിലെ ജീവനക്കാർ ഓഫീസിൽ നിന്ന് ജനലിലൂടെ ചാടാൻ ശ്രമിക്കുന്നതും കെട്ടിടത്തിന്റെ മുകളിലൂടെ നടക്കുന്നതും കാണാം.

അ​ഗ്നിരക്ഷാ സേന എത്തിയതിന് ശേഷമാണ് ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീ അണച്ചതായും എല്ലാവരെയും രക്ഷപ്പെടുത്തിയതായും അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം ഒന്നാം നിലയിൽ തീപിടിത്തത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. എയർകണ്ടീഷണറിന് തീപിടിക്കുന്നത് കണ്ടതായി ജനൽ വഴി കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ട ബാങ്ക് ജീവനക്കാരൻ പറഞ്ഞു.

അകത്ത് 40 ഓളം പേർ ഉണ്ടായിരുന്നു. ഞങ്ങൾ ജനാലകൾ തകർത്ത് കെട്ടിടത്തിന്റെ അരികിലെത്തി. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും ജീവനക്കാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മറ്റ് നാശനഷ്ടങ്ങളെക്കുറിച്ച് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

#Fire #breaks #out #CanaraBank #branch #Hazratganj #Lucknow.

Next TV

Related Stories
#RahulGandhi | അടുത്ത പത്ത് വർഷം കൊണ്ട് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകണം -രാഹുൽ ഗാന്ധി

Dec 1, 2023 03:08 PM

#RahulGandhi | അടുത്ത പത്ത് വർഷം കൊണ്ട് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകണം -രാഹുൽ ഗാന്ധി

ഇപ്പോഴും സ്ത്രീകൾ പലയിടത്തും വിവേചനം നേരിടുകയാണ്. സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രയത്നം ഉണ്ടാകണം. സ്ത്രീകൾ പുരുഷന്മാരേക്കാൾ...

Read More >>
#nimishapriya | യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ല

Dec 1, 2023 02:53 PM

#nimishapriya | യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ല

അതിനാൽ യമൻ സന്ദർശിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം...

Read More >>
#supremecourt | നിയമസഭ പാസാക്കിയ ബില്ലുകൾ ഏറെകാലം പിടിച്ചുവെച്ച് ഇല്ലാതാക്കാൻ ഗവർണർക്ക് അധികാരമില്ല -സുപ്രീംകോടതി

Dec 1, 2023 02:46 PM

#supremecourt | നിയമസഭ പാസാക്കിയ ബില്ലുകൾ ഏറെകാലം പിടിച്ചുവെച്ച് ഇല്ലാതാക്കാൻ ഗവർണർക്ക് അധികാരമില്ല -സുപ്രീംകോടതി

ഗവർണർ ആർ.എൻ. രവിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ...

Read More >>
#Snakebit | മലയാളി യുവ ഡോക്ടർ പാമ്പ് കടിയേറ്റ് മരിച്ചു

Dec 1, 2023 02:32 PM

#Snakebit | മലയാളി യുവ ഡോക്ടർ പാമ്പ് കടിയേറ്റ് മരിച്ചു

ചടങ്ങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ്...

Read More >>
#accident | വൻ വാഹനാപകടം; നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനിബസ് ഇടിച്ച് എട്ട് മരണം, ഏഴ് പേർക്ക് പരുക്ക്

Dec 1, 2023 02:04 PM

#accident | വൻ വാഹനാപകടം; നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനിബസ് ഇടിച്ച് എട്ട് മരണം, ഏഴ് പേർക്ക് പരുക്ക്

നിർത്തിയിട്ടിരുന്ന ട്രക്കിൽ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ്...

Read More >>
#ARREST | ആഡംബര ജീവിതം നയിക്കാന്‍ തട്ടിപ്പുകള്‍ പതിവ്; സോഷ്യല്‍ മീഡിയ താരം അറസ്റ്റില്‍

Dec 1, 2023 01:49 PM

#ARREST | ആഡംബര ജീവിതം നയിക്കാന്‍ തട്ടിപ്പുകള്‍ പതിവ്; സോഷ്യല്‍ മീഡിയ താരം അറസ്റ്റില്‍

കുടുംബത്തെ പോറ്റാനാണ് തട്ടിപ്പുകള്‍ നടത്തിയതെന്നായിരുന്നു ഇയാള്‍ പൊലീസിനോട്...

Read More >>
Top Stories