അഹ്മദാബാദ് : (www.truevisionnews.com) ലോകകപ്പ് കലാശപ്പോരിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയയുടെ തുടക്കം അടിപതറിയെങ്കിലും തകർപ്പൻ സെഞ്ച്വറിയുമായി ഓപണർ ട്രാവിസ് ഹെഡും ലബൂഷെയ്നും ഒന്നിച്ചതോടെ കങ്കാരുക്കൾ വിജയത്തോടടുത്തു.

ട്രാവിസ് ഹെഡിന്റെ (106*) അർധസെഞ്ച്വറിയുടെ കരുത്തിൽ 35 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തിട്ടുണ്ട്. 41 റൺസെടുത്ത ലബൂഷെയ്ൻ മികച്ച പിന്തുണയുമായി ക്രീസിലുണ്ട്.
ഇന്ത്യക്കെതിരെ 241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയക്ക് 47 റൺസെടുക്കുന്നതിനിടെയാണ് മൂന്ന് വിക്കറ്റ് നഷ്ടമായത്. ഓപണർ ഡേവിഡ് വാർണറും വൺഡൗണായെത്തിയ മിച്ചൽ മാർഷും മുൻ നായകൻ സ്റ്റീവൻ സ്മിത്തുമാണ് പുറത്തായത്.
തകർപ്പനടികളിലൂടെ തുടങ്ങിയ ആസ്ട്രേലിയക്ക് ആദ്യ പ്രഹരമേൽപിച്ചത് മുഹമ്മദ് ഷമിയായിരുന്നു. മൂന്ന് പന്തിൽ ഒരു ഫോറടക്കം ഏഴ് റൺസെടുത്ത വാർണറെ ഷമി വിരാട് കോഹ്‍ലിയുടെ കൈയിലെത്തിക്കുകയായിരുന്നു.
ആദ്യ ഓവറിൽ 15 റൺസ് വഴങ്ങിയ ബുംറ പിന്നീട് താളം കണ്ടെത്തിയതോടെ രണ്ടാം വിക്കറ്റും വീണു. 15 പന്തിൽ അത്രയും റൺസെടുത്ത മാർഷിനെ ബുംറ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു.
തുടർന്നെത്തിയ സ്റ്റീവൻ സ്മിത്തിനെയും നിലയുറപ്പിക്കും മുമ്പ് ബുംറ മടക്കി. ഏഴാം ഓവറിലെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
#WorldCupfinal Australia #victory #WorldCup #final
