#ViratKohli | ലോകകപ്പ് റൺവേട്ടയിൽ വിരാട് കോഹ്‍ലി രണ്ടാമത്; റിക്കി പോണ്ടിങ്ങിനെ മറികടന്നു

#ViratKohli | ലോകകപ്പ് റൺവേട്ടയിൽ വിരാട് കോഹ്‍ലി രണ്ടാമത്; റിക്കി പോണ്ടിങ്ങിനെ മറികടന്നു
Nov 19, 2023 03:32 PM | By Vyshnavy Rajan

അഹ്മദാബാദ് : (www.truevisionnews.com) ഏകദിന ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരിൽ വിരാട് കോഹ്‍ലി രണ്ടാമത്.

ആസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് മറികടന്നത്. 42 ഇന്നിങ്സുകളിൽ 1743 റൺസായിരുന്നു പോണ്ടിങ്ങിന്റെ സമ്പാദ്യം. 36ാം ഇന്നിങ്സിലാണ് കോഹ്‍ലി ഇത് മറികടന്നത്.

ഇന്ത്യയുടെ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി കോഹ്‍ലിക്ക് മുമ്പിലുള്ളത്. 44 ഇന്നിങ്സുകളിലായി 2278 റൺസാണ് സചിൻ നേടിയത്.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് റൺവേട്ടക്കാരിൽ നാലാമത്. 28 മത്സരങ്ങളിൽ 1560 റൺസാണ് രോഹിതിന്റെ സമ്പാദ്യം.

1532 റൺസ് നേടിയ ശ്രീലങ്കയുടെ കുമാർ സംഗക്കാര അഞ്ചാമതും 1520 റൺസ് നേടിയ ആസ്ട്രേലിയയുടെ ഡേവിഡ് വാർണർ ആറാമതുമാണ്.

ആസ്ട്രേലിയക്കെതിരെ ടോസ് ​നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16 ഓവർ പിന്നിടുമ്പോൾ മൂന്നിന് 101 റൺസെന്ന നിലയിലാണ്. 34 റൺസുമായി വിരാട് കോഹ്‍ലിയും 10 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ.

ഏഴ് പന്തിൽ നാല് റൺസെടുത്ത ഓപണർ ശുഭ്മൻ ഗില്ലും 31 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 47 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും മൂന്ന് പന്തിൽ നാല് റൺസെടുത്ത ശ്രേയസ് അയ്യരുമാണ് മടങ്ങിയത്.

#ViratKohli #ViratKohli #second #WorldCup #runchase RickyPonting #over

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories