അഹ്മദാബാദ് : (www.truevisionnews.com) ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

ഏഴ് പന്തിൽ നാല് റൺസെടുത്ത ഓപണർ ശുഭ്മൻ ഗില്ലാണ് പുറത്തായത്. സ്റ്റാർക് എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്ത് ഗിൽ മിഡോണിലേക്ക് അടിച്ചകറ്റിയപ്പോൾ ആദം സാംബ അനായാസം കൈയിലൊതുക്കുകയായിരുന്നു. ഏഴോവർ പിന്നിടുമ്പോൾ ഒന്നിന് 53 റൺസെന്ന നിലയിലാണ് ഇന്ത്യ.
22 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 33 റൺസുമായി രോഹിത് ശർമയും 13 പന്തിൽ 16 റൺസുമായി വിരാട് കോഹ്‍ലിയുമാണ് ക്രീസിൽ.
മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിൽ ഇന്ത്യക്ക് മൂന്ന് റൺസാണ് നേടാനായത്. എന്നാൽ, ഹേസൽവുഡിന്റെ രണ്ടാം ഓവറിൽ രോഹിത് വിശ്വരൂപം പുറത്തെടുത്തു.
രണ്ട് ഫോറടക്കം 10 റൺസാണ് ഈ ഓവറിൽ നേടിയത്. സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്ത് ഗില്ലിന്റെ ബാറ്റിൽ തട്ടി എത്തിയത് കീപ്പർക്കരികിലേക്കായിരുന്നു.
എന്നാൽ, ഡൈവ് ചെയ്ത കീപ്പർക്ക് പന്ത് പിടിക്കാനാവാതിരുന്നത് ഇന്ത്യക്ക് ആശ്വാസമായി. ഹേസൽവുഡ് എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്ത് രോഹിത് സ്ക്വയർലെഗിലേക്ക് പറത്തിയപ്പോൾ വാർണർ ഓടിയെത്തി പന്തിനായി ഡൈവ് ചെയ്തെങ്കിലും കൈപ്പിടിയിലൊതുക്കാനാവാത്തത് ഇന്ത്യക്ക് ഭാഗ്യമായി.
ഈ ഓവറിൽ ഒരു സിക്സും ഫോറുമടിച്ചാണ് രോഹിത് അവസാനിപ്പിച്ചത്. എന്നാൽ, ഇന്ത്യയുടെ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. സ്റ്റാർക്കിന്റെ നാലാം ഓവറിലെ രണ്ടാം പന്തിൽ ശുഭ്മൻ ഗില്ലിനെ ആദം സാംബ അനായാസം കൈയിലൊതുക്കുകയായിരുന്നു.
#WorldCup #WorldCupFinal #India #lost #firstwicket
