വിനോദസഞ്ചാരവകുപ്പിന്റെ പൂർണ നിയന്ത്രണത്തിൽ സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഇതാ ഒരുങ്ങുകയാണ് . ശംഖുമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലാണ് കേന്ദ്രം തുറക്കുന്നത് . ഇതിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നും. ഇവിടുത്തെ ആദ്യ വിവാഹം 30ന് നടക്കും.

ലോകോത്തര ഇവന്റ് മാനേജർമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. അതിഥികൾക്ക് താമസസൗകര്യം, കടൽ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉൾ പ്പെടുത്തി മെനു എന്നിവയും ഉണ്ടാകും . ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല ഇതോടൊപ്പം തന്നെ ശംഖുമുഖം ബീച്ചും പരിസരവും മനോഹരമാക്കാനും പദ്ധതിയുണ്ട്.
ബീച്ച് കേന്ദ്രീകരിച്ച് നൈറ്റ് ലൈഫ് കേന്ദ്രവും ഒരുക്കുന്നുണ്ട്. പദ്ധതി അടുത്ത ജനുവരിയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാകും ശംഖുമുഖം എന്നും പറയുന്നു
എന്താണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്
വരന്റെയും വധുവിന്റെയും വീടുകളിലെ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം ഉൾപ്പെടുത്തി ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിൽ ഒത്തുകൂടി അവിടത്തെ റിസോർട്ടിൽ വിവാഹ ചടങ്ങുകൾ നടത്തുന്നതാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്. രണ്ടു മുതൽ നാലുദിവസം വരെ ചെലവഴിച്ച് കല്യാണങ്ങൾ നടത്തുന്നവരുണ്ട്.
പ്രധാനമായും സ്ഥല സൗകര്യം, യാത്രാ സൗകര്യം, താമസ സൗകര്യം എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരം കല്യാണങ്ങൾ ക്ക് വേദി തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഡെസ്റ്റിനേഷൻ കല്യാണങ്ങളുടെ പ്രധാന കേന്ദ്രം. വയനാട്, മൂന്നാർ പോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നവരുമുണ്ട്. വെഡ്ഡിങ് ടൂറിസം; പ്രചരിപ്പിക്കാൻ ടൂറിസം വകുപ്പ് രണ്ട് കോടി രൂപയാണ് ചെലവഴിക്കുന്നത്.
#new #face #tourism #Here #opening #first #destination #weddingcenter #Shankhumukham
