(truevisionnews.com) ദീപാവലി ആഘോഷിക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കു യാത്ര പോകാം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) സഞ്ചാരികൾക്കായി പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്.

5 രാത്രികളും 6 പകലും നീളുന്ന യാത്രയ്ക്ക് ഒരാൾക്ക് 27,450 രൂപ മുതലാണ് നിരക്ക്. നവംബർ 6 മുതൽ 24 വരെ നടത്തുന്ന പ്രതിദിന ടൂറുകളിൽ ആൻഡമാനിലെ വിവിധ ദ്വീപുകളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളെ കൊണ്ടുപോകും. പാക്കേജിന്റെ പേര് ഫാമിലി ആൻഡമാൻ ഹോളിഡേസ്-ഗോൾഡ് എന്നാണ്.
യാത്ര ആരംഭിക്കുന്നത് പോർട്ട് ബ്ലെയറിൽ നിന്നാണ്. ആദ്യദിനം കോർബിൻസ് കോവ് ബീച്ചിലേക്കും പിന്നീട് സെല്ലുലാർ ജയിലിലേക്കും സഞ്ചാരികളെ കൊണ്ടുപോകും. രണ്ടാം ദിവസം പോർട്ട് ബ്ലെയറിൽ നിന്നും ബ്രിട്ടീഷ് ഭരണകാലത്ത് പോർട്ട് ബ്ലെയറിന്റെ തലസ്ഥാനമായിരുന്ന റോസ് ഐലൻഡിലേക്ക് പോകും. തുടർന്ന്, ജല കായിക വിനോദങ്ങൾക്ക് പ്രശസ്തമായ ബേ ഐലൻഡ് സന്ദർശിക്കും. ഇവിടെ സ്കൂബ ഡൈവിങ് പോലെയുള്ള വിനോദങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നത്.
മൂന്നാം ദിവസം പോർട്ട് ബ്ലെയറിൽ നിന്ന് 54 കിലോമീറ്റർ ദൂരെയുള്ള ഹാവ്ലോക്ക് ദ്വീപിലേക്ക് കടത്തുവള്ളത്തിൽ യാത്ര പുറപ്പെടും. ഇവിടെ കാലാപത്തർ, രാധാനഗർ ബീച്ചുകളിൽ സമയം ചെലവിടാം. നാലാം ദിവസം നീൽ ദ്വീപിലേക്ക് ക്രൂയിസ് യാത്രയുണ്ടാകും. നാചുറൽ ബ്രിജ്, ലക്ഷ്മൺപുർ ബീച്ച് എന്നിവ സന്ദർശിക്കാം. അഞ്ചാം ദിനം പ്രശസ്തമായ ഭരത്പുർ ബീച്ച് സന്ദർശിക്കാം. ആറാംദിനം പോർട്ട് ബ്ലെയറിൽ നിന്നും മടക്കയാത്ര പുറപ്പെടും.
ഒരിക്കലെങ്കിലും പോയിരിക്കേണ്ടതായ സ്ഥലമാണ് ആൻഡമാൻ നിക്കോബാർ ദ്വീപ്. അതുകൊണ്ട് തന്നെ ഈ അവസരം പാഴാക്കാതെ നോക്കാം.
#travel #Andaman #Diwali #IRCTC #Super #Package
