(truevisionnews.com) കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുകയാണ്. സ്വകാര്യത ഇഷ്ടപ്പെടുന്നവർക്കായി ആള്‍ട്ടര്‍നേറ്റ് പ്രൊഫൈലുകള്‍ എന്ന പേരിലാണ് പുതിയ ഫീച്ചർ. ഒരേ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ രണ്ടു വ്യത്യസ്ത പ്രൊഫൈലുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഈ പുതിയ സ്വകാര്യ ഫീച്ചർ.

നേരത്തെ ഫേസ്ബുക്കിലും ഒരേസമയം വ്യത്യസ്ത പ്രൊഫൈലുകൾ ഒരു അക്കൗണ്ടിന് കീഴിൽ ഉപയോഗിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു. ആള്‍ട്ടര്‍നേറ്റ് പ്രൊഫൈല്‍ ഫീച്ചര്‍ വരുന്നതോടെ രണ്ടാമമൊരു പ്രൊഫൈല്‍ ചിത്രം കൂടി സെറ്റ് ചെയ്യാന്‍ നിങ്ങൾക്ക് സാധിക്കും. വ്യത്യസ്തമായ അക്കൗണ്ട് നെയിമും നല്‍കാന്‍ സാധിക്കും.
തെരഞ്ഞെടുത്ത കോണ്‍ടാക്ട്‌സുകള്‍ക്ക് മാത്രമാകും ഈ പ്രൊഫൈൽ കാണാന്‍ കഴിയുക. നിങ്ങളുടെ പ്രധാന പ്രൊഫൈൽ പ്രൈമറിയായി തുടരുമ്പോൾ തന്നെ, ആൾട്ടർനേറ്റ് പ്രൊഫൈലും ഉപയോഗപ്പെടുത്താം. ഈ ഫീച്ചർ സ്വകാര്യമാക്കി വെക്കാനും സാധിക്കും. പ്രൈവസി സെറ്റിങ്സിലേക്കാണ് പുതിയ ഫീച്ചര്‍ വരുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ എല്ലാവരിലേക്കും എത്തുമെന്നും റിപ്പോർട്ടുകൾ.
#Alternate #Profile #new #privacy #feature #coming #WhatsApp
