(truevisionnews.com) ശൈത്യകാലം ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ മറയൂർ-മൂന്നാർ റോഡിലും തേയില തോട്ടങ്ങളിലും സ്പാത്തോടിയ പൂത്ത് തുടങ്ങി. ഇപ്പോൾതന്നെ കോടമഞ്ഞും തണുത്ത കാലാവസ്ഥയും അനുഭവപ്പെട്ടു തുടങ്ങി.

നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് അതിശയിത്യം അനുഭവപ്പെടുന്നത്. പൂത്തു തുടങ്ങിയിരിക്കുന്ന സ്പാത്തോടിയ മരത്തിലെ പൂക്കൾ മറയൂർ-മൂന്നാർ റോഡിൽ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും കാഴ്ചവിരുന്നൊരുക്കുകയാണ്. രണ്ടുമാസം ഈ പൂക്കളുടെ വസന്തം തുടരും.
#Spathotia #flowers #welcome #tourists #Marayur #Munnar #road
