#UNESCO | യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

#UNESCO | യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്
Oct 31, 2023 11:50 PM | By Vyshnavy Rajan

കോഴിക്കോട് : (www.truevisionnews.com) കോഴിക്കോടിന് യുനെസ്കോ സാഹിത്യനഗരം പദവി. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്.

സാഹിത്യ പൈതൃകം കണക്കിലെടുത്താണ് നേട്ടം. ഐക്യരാഷ്ട്രസഭയുടെ ഉപസഘംടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളില്‍ കോഴിക്കോടും ഇടംപിടിച്ചിരിക്കുന്നത്.

വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്.

പുതുതായി തിരഞ്ഞെടുത്ത 55 നഗരങ്ങളിലാണ് കോഴിക്കോട് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും പുതിയ പട്ടികയിലുണ്ട്. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോര്‍ ഇടംനേടിയിരിക്കുന്നത്.

#UNESCO #Kozhikode #acquired #status #UNESCOCity #Literature

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories