#travel | എറണാകുളം ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ കുഴുപ്പിള്ളി

#travel | എറണാകുളം ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ കുഴുപ്പിള്ളി
Oct 30, 2023 10:31 PM | By Nivya V G

( truevisionnews.com ) എറണാകുളം ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ കുഴുപ്പിള്ളി ബീച്ചിൽ തുറക്കുന്നു. മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവ്വഹിക്കുക. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷനാകും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് രാവിലെ 9.30 മുതല്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജിൽ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകും.

100 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തില്‍ കടലോളത്തിനൊപ്പം നടക്കാനാകുമെന്നതാണ് ബ്രിഡ്‌ജിന്റെ സവിശേഷത. ഒരേസമയം 50 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ കഴിയുന്ന പാലത്തില്‍ ഒരാള്‍ക്ക് 120 രൂപയാണ് പ്രവേശന ഫീസ്. ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയ പാലത്തില്‍, ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം.

അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. വിനോദസഞ്ചാരികളുടെ സുരക്ഷക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെയും, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിന്‍റെയും സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗൺസിലാണ് കുഴുപ്പിള്ളി ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ നടപ്പാക്കുന്നത്. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സംഘടന പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

#travel #first #floating #bridge #Ernakulam #district #Kuzhupilli

Next TV

Related Stories
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
#travel | അരിസോണയിലെ അഗാധ വിസ്മയ നെറുകയിൽ...

Feb 3, 2024 12:42 PM

#travel | അരിസോണയിലെ അഗാധ വിസ്മയ നെറുകയിൽ...

ഇരുകരയിലും കുഴിച്ച് കണ്ടെത്തിയ ജലജീവികളുടെ അസ്ഥികൂട കാലപ്പഴക്കം നിർണയിച്ചാണ് ഒടുവിലായി 2012 ൽ ഭൂഗർഭശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്....

Read More >>
#travel | ലോക പൈതൃക പട്ടികയിലേക്ക് ഇന്ത്യയുടെ നിർദേശം; ആ 12 കോട്ടകളെ കുറിച്ച് അറിയാം

Feb 2, 2024 08:11 PM

#travel | ലോക പൈതൃക പട്ടികയിലേക്ക് ഇന്ത്യയുടെ നിർദേശം; ആ 12 കോട്ടകളെ കുറിച്ച് അറിയാം

അതുപോലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നവയാണ് ഇവയെല്ലാം....

Read More >>
#travel | വിയറ്റ്നാം ഓൺ വീൽസ്; ആസ്വദിക്കാം വിയറ്റ്നാമിലെ സ്കൂട്ടർ യാത്ര ; സഞ്ചാരികളെ ഇതിലെ

Jan 29, 2024 08:41 PM

#travel | വിയറ്റ്നാം ഓൺ വീൽസ്; ആസ്വദിക്കാം വിയറ്റ്നാമിലെ സ്കൂട്ടർ യാത്ര ; സഞ്ചാരികളെ ഇതിലെ

ഒരു ഇരുചക്രവാഹനം എടുത്ത് ആ നഗരവീഥികളിലൂടെ ഒന്ന് ഓടിച്ചാൽ മാത്രമേ ആ താളം തിരിച്ചറിയാനാകു. ഒരു സ്കൂട്ടർ വാടകയ്ക്ക് എടുക്കുന്നതു തന്നെയാണ്...

Read More >>
#travel | മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര; വൈറൽ ബ്ലോഗിൻറെ പിന്നാലെ സഞ്ചാരികളുടെ  വരവ് വർധിച്ച് ഊട്ടി

Jan 27, 2024 10:05 PM

#travel | മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര; വൈറൽ ബ്ലോഗിൻറെ പിന്നാലെ സഞ്ചാരികളുടെ വരവ് വർധിച്ച് ഊട്ടി

ചുരത്തിലെ ബൈസൺ വാലി കാണാൻ അൽപനേരം നിർത്താം. അല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴയാണ് ഈടാക്കുക ....

Read More >>
Top Stories