( truevisionnews.com ) മൂന്നാര്‍ മുതല്‍ ഗവി വരെ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം വിനോദസഞ്ചാര യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. നവംബര്‍ മാസത്തേക്കുള്ള യാത്ര പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലാണ്.

കോഴിക്കോട് നിന്ന് നവംബര്‍ മാസം ആകെ 18 പാക്കേജുകളാണ് പുറപ്പെടുക. 360 രൂപ മുതല്‍ 4460 രൂപ വരെയാണ് ഈ പാക്കേജുകളുടെ ടിക്കറ്റ് നിരക്ക്. 360 രൂപ ടിക്കറ്റ് നിരക്കുള്ള ജാനകിക്കാട് യാത്രയാണ് ഇതില്‍ ഏറ്റവും കുറഞ്ഞത്.
4460 രൂപ ടിക്കറ്റ് നിരക്കുള്ള വാഗമണ്‍ - കുമളി യാത്രയാണ് ഏറ്റവും ദീര്‍ഘമേറിയതും ചിലവ് കൂടിയതുമായ യാത്ര. കൂടുതൽ ആളുകളും പോകാൻ ആഗ്രഹിക്കുന്ന യാത്രകളിലൊന്നായ ഗവി - പരുന്തന്‍പാറ യാതയ്ക്ക് 3400 രൂപയാണ് ടിക്കറ്റ് നിരക്ക്.
എല്ലാ യാത്രകളും കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്നാണ് പുറപ്പെടുക. ചില പാക്കേജുകളില്‍ താമസവും ഭക്ഷണവും ഉള്‍പ്പെടുന്നുണ്ട്. പൂജ അവധിക്കാലത്ത് ഉള്‍പ്പടെ കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്രകള്‍ക്ക് വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു.
അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പറുകൾ 9544477954, 9961761708.
#KSRTC with a handful of trips in the month of November. Budget tourism is back
