( truevisionnews.com ) ആനവണ്ടിയിൽ നനുത്ത മഴയത്ത് കാട്ടിലൂടെ ഒരു യാത്രയായാലോ... സഞ്ചാരികളുടെ പറുദീസയായ ഗവിയിലേക്ക്. കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസമാണ് ഗവിയിലേക്ക് യാത്ര ഒരുക്കുന്നത്. ഈ മാസം 28 നാണ് യാത്ര.

മഴ കൂടി ഉണ്ടെങ്കിൽ പിന്നെ ഗവിയാത്രയുടെ സൗന്ദര്യം കൂടും. യാത്രയുടെ ഫീൽ തന്നെ വ്യത്യസ്തമാക്കും. കുന്നുകളും സമതലങ്ങളും പുല്‍മേടുകളും ചോലക്കാടുകളും വെള്ളച്ചാട്ടങ്ങളും ഏലത്തോട്ടങ്ങളും വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളും വരയാടുകളും തുടങ്ങി ഒരു സഞ്ചാരി കാണാൻ ആഗ്രഹിക്കുന്ന എല്ലാം തന്നെ ഗവിയിൽ ഉണ്ട്. വനപാതയിലൂടെ ആനവണ്ടിയിൽ കാടിന്റെ വന്യത ആസ്വദിച്ചാണ് യാത്ര.
പാക്കേജിൽ മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട്, കൊച്ചുപമ്പ എന്നിവയും കാണാം. ഗവിയിൽ നിന്ന് നേരെ ഇടുക്കിയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയും കണ്ടായിരിക്കും മടക്കം. ഏകദിന യാത്രയ്ക്ക് 1650 രൂപയാണ് ചെലവ്.
യാത്രകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പർ- 9747969768 , 9496110124
#travel #Gavi #low #cost #KSRTC #package
