#Jio | പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

 #Jio | പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ
Oct 24, 2023 12:57 PM | By Vyshnavy Rajan

(www.truevisionnews.com) പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. വിവിധ ഉപയോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ കൊണ്ടുവരുന്നതെന്ന് ജിയോ അറിയിച്ചു.

ഈ പ്ലാനുകള്‍ അനുസരിച്ച് ഡാറ്റയ്‌ക്കൊപ്പം നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, സോണിലൈവ്, സീ5 പോലുള്ള ജനപ്രിയ ഒടിടി സേവനങ്ങളിലേക്കുള്ള ആക്സസും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും.

ഓഫറുകള്‍ കൂടുതല്‍ വിപുലീകരിച്ചു കൊണ്ടുള്ള പ്രൈം വീഡിയോ മൊബൈല്‍ പതിപ്പ് ഉള്‍പ്പെടുന്ന ഒരു പുതിയ വാര്‍ഷിക പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

പ്ലാനുകൾ നോക്കാം

റിലയന്‍സ് ജിയോ 3,227 രൂപയുടെ ഒരു പുതിയ വാര്‍ഷിക പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ഇത് 365 ദിവസത്തേക്ക് സാധുതയുള്ളതും പ്രൈം വീഡിയോ മൊബൈല്‍ പതിപ്പിലേക്കുള്ള ആക്സസ് ഉള്‍പ്പെടുന്നതുമാണ്. പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കള്‍ക്ക് ജിയോ ക്ലൗഡ്, ജിയോ ടിവി, ജിയോ സിനിമ എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ സഹായകമാകും.

ജിയോ 3,226 രൂപയുടെ പ്ലാന്‍ ഒരു സമഗ്ര പാക്കേജാണ് വാഗ്ദാനം ചെയ്യുന്നത്. 2 ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ, 100 പ്രതിദിന എസ്എംഎസ് എന്നിവയെല്ലാം 365 ദിവസത്തേക്ക് സാധുതയുള്ളതാണ്. സബ്സ്‌ക്രൈബര്‍മാര്‍ക്ക് സോണി ലൈവിന്റെ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസ് ആസ്വദിക്കുകയും ചെയ്യാം. ഈ പ്ലാനിലൂടെ സീ5 ന്റെ ആക്സസും ഉള്‍പ്പെടുന്നു.

ജിയോ 3,225 രൂപ പ്ലാന്‍ 365 ദിവസത്തെ സാധുതയുള്ള ഒരു പ്രീപെയ്ഡ് പാക്കേജാണ്. ഈ പ്ലാനില്‍ 2 ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ദിവസേന 100 എസ്എംഎസ് എന്നിവ ഉള്‍പ്പെടുന്നു. സബ്സ്‌ക്രൈബര്‍മാര്‍ക്ക് സീ 5 ലേക്കുള്ള ആക്‌സസും ലഭിക്കും. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും ലഭിക്കും.

ജിയോ 3178 രൂപ പ്ലാന്‍ 365 ദിവസത്തെ സേവന വാലിഡിറ്റിയുള്ള വാര്‍ഷിക പ്രീപെയ്ഡ് പാക്കേജാണ്. ഈ സമഗ്രമായ പ്ലാനില്‍ 2 ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്, ദിവസേന 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. സബ്സ്‌ക്രൈബര്‍മാര്‍ക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്,ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ എന്നിവയിലേക്ക് ഒരു വര്‍ഷം മുഴുവന്‍ ആക്സസ് ലഭിക്കും. ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ സജീവമാക്കുന്നതിന്, ഉപയോക്താക്കള്‍ ഒരു പ്ലാന്‍ സെലക്ട് ചെയ്ത് അവരുടെ ജിയോ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ ആപ്പില്‍ സൈന്‍ ഇന്‍ ചെയ്യണം.

ജിയോ 2545 രൂപ പ്ലാന്‍ 336 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് ഓപ്ഷനാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, 100 പ്രതിദിന എസ്എംഎസ്, കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി എന്നിവയിലേക്കുള്ള സൗജന്യ ആക്സസ് എന്നിവ ലഭിക്കും. ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത 5ജി ഡാറ്റയും ലഭിക്കും.

#Jio #JioLaunches #New #Prepaid #Mobile #Plans

Next TV

Related Stories
  #Google | കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി പുത്തൻ ഫീച്ചറുമായി ഗൂഗിൾ

Sep 7, 2024 05:15 PM

#Google | കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി പുത്തൻ ഫീച്ചറുമായി ഗൂഗിൾ

കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ സ്വന്തം അക്കൗണ്ടുമായി രക്ഷിതാക്കൾക്ക്...

Read More >>
#apple | എയർടെല്ലുമായി കൈകോർക്കാൻ; ഇന്ത്യൻ സ്ട്രീമിങ് മാർക്കറ്റിൽ കണ്ണുവെച്ച് ആപ്പിൾ

Aug 28, 2024 10:49 PM

#apple | എയർടെല്ലുമായി കൈകോർക്കാൻ; ഇന്ത്യൻ സ്ട്രീമിങ് മാർക്കറ്റിൽ കണ്ണുവെച്ച് ആപ്പിൾ

ഇതുവഴി ഇന്ത്യയിലെ ആയിരക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്താനാവുമെന്നാണ് ആപ്പിൾ...

Read More >>
#whatsapp | സ്പാം സന്ദേശങ്ങളില്‍ നിന്ന് രക്ഷപ്പെടാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Aug 26, 2024 11:30 AM

#whatsapp | സ്പാം സന്ദേശങ്ങളില്‍ നിന്ന് രക്ഷപ്പെടാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും...

Read More >>
#car | വർഷങ്ങളോളം നിങ്ങളുടെ കാർ തിളങ്ങിനിൽക്കും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ; അല്ലെങ്കിലോ ഒറ്റവർഷത്തിനകം പഴകും!

Aug 25, 2024 07:53 PM

#car | വർഷങ്ങളോളം നിങ്ങളുടെ കാർ തിളങ്ങിനിൽക്കും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ; അല്ലെങ്കിലോ ഒറ്റവർഷത്തിനകം പഴകും!

നിങ്ങളുടെ കാർ ഷോറൂമിലെ പോലെയുള്ള അവസ്ഥയിൽ നിലനിർത്താൻ, നിങ്ങൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിൻ്റെ വിശദാംശങ്ങൾ...

Read More >>
#recovermoney | ഓണ്‍ലൈനില്‍ പണമയച്ച അക്കൗണ്ട് മാറിപ്പോയോ? തിരിച്ചുകിട്ടാന്‍ അഞ്ചു വഴികള്‍

Aug 25, 2024 02:37 PM

#recovermoney | ഓണ്‍ലൈനില്‍ പണമയച്ച അക്കൗണ്ട് മാറിപ്പോയോ? തിരിച്ചുകിട്ടാന്‍ അഞ്ചു വഴികള്‍

നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള അഞ്ച് വഴികളാണ് ആര്‍.ബി.ഐ...

Read More >>
#tips | എല്ലാം പോയെന്ന് പറഞ്ഞ് നിലവിളിക്കേണ്ടിവരില്ല; ശക്തമായ പാസ്‌വേഡ് ഇങ്ങനെ ക്രിയേറ്റ് ചെയ്യാം

Aug 25, 2024 02:21 PM

#tips | എല്ലാം പോയെന്ന് പറഞ്ഞ് നിലവിളിക്കേണ്ടിവരില്ല; ശക്തമായ പാസ്‌വേഡ് ഇങ്ങനെ ക്രിയേറ്റ് ചെയ്യാം

ജനനതിയതിയും ഫോണ്‍നമ്പറും പാസ്‌വേഡായി ക്രിയേറ്റ് ചെയ്യുന്നവര്‍...

Read More >>
Top Stories