#Gaganyaancrewmodule | കടലിൽ പതിച്ച ഗഗൻയാൻ ക്ര്യൂ മൊഡ്യൂൾ വിജയകരമായി കരയിലെത്തിച്ചു

#Gaganyaancrewmodule | കടലിൽ പതിച്ച ഗഗൻയാൻ ക്ര്യൂ മൊഡ്യൂൾ വിജയകരമായി കരയിലെത്തിച്ചു
Oct 21, 2023 08:51 PM | By Vyshnavy Rajan

ഹൈദരാബാദ് : (www.truevisionnews.com) ബംഗാൾ ഉൾക്കടലിൽ പതിച്ച ഗഗൻയാൻ ക്ര്യൂ മൊഡ്യൂൾ വിജയകരമായി കരയിലെത്തിച്ചു. നാവിക സേനാ കപ്പലിലാണ് മൊഡ്യൂൾ കരയിലെത്തിച്ചത്.

ഇന്ന് രാവിലെ 10 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് ആണ് ഗഗൻയാൻ പരീക്ഷണ വിക്ഷേപണം നടത്തിയത്. ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനാണ് വിജയകരമായി പൂർത്തിയാക്കിയത്.

വിക്ഷേപണം നടത്തിയതിനു ശേഷം ഭ്രപണപഥത്തിലെത്തും മുമ്പ് ദൗത്യം ഉപേക്ഷിക്കേണ്ട ഘട്ടം വന്നാൽ യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങൾ പരിശോധിക്കലാണ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ.

ക്രൂ എസ്കേപ് സംവിധാനം റോക്കറ്റിൽ നിന്ന് വേർപെട്ട് പാരച്യൂട്ടിൽ ബംഗാൾ ഉൾക്കടലിൽ ഇറങ്ങുകയായിരുന്നു. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണമാണിത്. ബഹിരാകാശ യാത്രികരെ സുരക്ഷിതമായി താഴെയിറക്കുന്നതിലാണ് ഇന്ന് പരീക്ഷണം നടത്തിയത്.

അടുത്ത വർഷാവസാനം മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കാൻ ആണ് ഐഎസ്ആ‍ർഒ ഒരുങ്ങുന്നത്. ചാന്ദ്രയാൻ 3യുടെയും ആദിത്യ എൽ 1 ന്റെയും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐഎസ്ആ‍ർഒ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്.

#Gaganyaancrewmodule #Gaganyaan #crewmodule #sea #successfully #brought #ashore

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories