#BeachDussehra | ഇനി നിറയെ ഉല്ലാസം എല്ലാവർക്കും ആഹ്ലാദം; മുഴപ്പിലങ്ങാട് ബീച്ച് ദസറയ്ക്ക് നാളെ തുടക്കമാകും

#BeachDussehra | ഇനി നിറയെ ഉല്ലാസം എല്ലാവർക്കും ആഹ്ലാദം; മുഴപ്പിലങ്ങാട് ബീച്ച് ദസറയ്ക്ക് നാളെ തുടക്കമാകും
Oct 12, 2023 01:15 PM | By Vyshnavy Rajan

തലശ്ശേരി : (www.truevisionnews.com) കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുഴപ്പിലങ്ങാട് ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകരാൻ ഉദ്ദേശിച്ചിട്ടുള്ള മുഴപ്പിലങ്ങാട് ബീച്ച് ദസറയ്ക്ക് നാളെ 13 ന് തുടക്കമാകും.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ചിൽ ഇനി നിറയെ ഉല്ലാസിക്കാൻ ഏറെയുണ്ട്. എല്ലാ പ്രായക്കാർക്കും ആഹ്ലാദം പകരുന്ന തരത്തിലാണ് മെഗാ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുഴപ്പിലങ്ങാട് സെന്റർ പാർക്കിൽ 29 വരെ നടക്കുന്ന മെഗാ ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികളും സ്റ്റേജ് ഷോയും ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരങ്ങളായവർ പങ്കെടുക്കുന്ന സോഷ്യൽ മീഡിയ ഇൻഷ്യുവേറ്റ് മീറ്റ് അപ്പ് ആദ്യ ദിവസം നടക്കും.


മാപ്പിളപ്പാട്ടിന്റെ മഹാരാജാവ് എരഞ്ഞോളി മൂസയുടെ ഓർമകളിലെ അനശ്വര ഗാനങ്ങളെ കോർത്തിണക്കിയ മൂസനൈറ്റും മെഹന്തി ഫെസ്റ്റും 14 ന് ശനിയാഴ്ച്ച വൈകിട്ട് നടക്കും.

15 ന് സിനിമാറ്റിക്ക് ഡാൻസ് , കരോക്കെ ഗാനാലാപന മത്സരവും നടക്കും. ചമയത്തിൽ പുതിയ ട്രെൻഡുകൾ സജീവമായ ഈ കാലത്ത് ബ്രൈഡൽ കോംപറ്റീഷൻ വേറിട്ട അനുഭവമാകും,

ഓൾ കേരള ബ്യൂട്ടി മെയ്‌ക്കേഴ്സ് അസോസിയേഷനാണ് ജാതി - മത വർണ്ണ ഭേദമന്യേ കേരളത്തിലെ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തിയുള്ള ബ്രൈഡൽ ബ്യൂട്ടി കോണ്ടക്സ്റ്റ് ബീച്ച് ദസറയിൽ ഒരുക്കുന്നത്. ഒക്ടോബർ 16 തിങ്കളാഴ്ച്ച വൈകിട്ടാണ് പരിപാടി.


17 ന് മൊഞ്ചത്തിമാർ കൊലുസുകെട്ടി ഒരുങ്ങിയെത്തുന്ന ഒപ്പന മത്സരവും മൈലാഞ്ചി ഇടൽ മത്സരവും നടക്കും.

18 ന് വൈകിട്ട് മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ താജുദ്ധീൻ വടകര നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.

സിനി ആർട്ടിസ്റ്റ് അനിലേഷ് ഹർഷ , ഐഡിയ സ്റ്റാർ സിംഗർ ഫെയിം അരുൺ കുമാർ എന്നിവർ നയിക്കുന്ന ഡാൻസ് ഹങ്കാമയും മ്യൂസിക്കൽ എന്റർറ്റെമെന്റ് ഷോ 19 ന് നടക്കും.

20 ന് കൈരളി ഫെയിം ശിഹാബ് ശഹാന നയിക്കുന്ന കപ്പിൾ മ്യൂസിക്കൽ ഷോ വേറിട്ട അനുവമാകും.

21 ന് നാടൻ പാട്ട് മത്സരവും കുട്ടികൾക്കുള്ള പുഞ്ചിരി മത്സരവും നടക്കും.


22 ന് ഡിസൈനർ ഷോ ദസറ മ്യൂസിക്ക് ഫെസ്റ്റ് 23 നും പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ 24 ന് അരങ്ങേറും.

25 മുടിയൻ ഡിജെ അരങ്ങ് തകർക്കും. 26 ന് ഫൈസൽ തായനേരി നയിക്കുന്ന ഗാന നിശയും 27 ന് അഷ്ക്കർ കലാഭവൻ നയിക്കുന്ന മാജിക്ക് ഡാൻസും 28 ന് ഇശൽ നൈറ്റും വിരുന്നൊരുക്കും. 29 ന് മെഗാ സ്റ്റേജ് ഷോയോടെ സമാപിക്കും.

ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, ബ്രൈഡൽ കോംപറ്റീഷൻ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട് തുടങ്ങിയ ബീച്ച് ദസറയെ വേറിട്ട അനുഭവമാക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഷമീർ സി.കെ, ബഷീർ വി ,അനിലേഷ് ആർഷ എന്നിവർ പങ്കെടുത്തു

#BeachDussehra #Now #full #joy #Muzhappilangad #BeachDussehra #begin #tomorrow

Next TV

Related Stories
 #bocheteeluckydraw | ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍

Apr 27, 2024 10:05 PM

#bocheteeluckydraw | ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍

തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്....

Read More >>
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories