#fire | എൽ.ഡി.എഫ്‌. ബൂത്ത് ഏജന്റിന്റെ കഫെയ്ക്ക് തീയിട്ടു; പിന്നിൽ ലീഗുകാരെന്ന് ആരോപണം, പങ്കില്ലെന്ന് യു.ഡി.എഫ്

#fire | എൽ.ഡി.എഫ്‌. ബൂത്ത് ഏജന്റിന്റെ കഫെയ്ക്ക് തീയിട്ടു; പിന്നിൽ ലീഗുകാരെന്ന് ആരോപണം, പങ്കില്ലെന്ന് യു.ഡി.എഫ്
Apr 28, 2024 07:43 AM | By VIPIN P V

കാഞ്ഞങ്ങാട്: (truevisionnews.com) ഇടതുമുന്നണിയുടെ ബൂത്ത് ഏജന്റ് ബല്ലാക്കടപ്പുറത്തെ മൂസാൻകുട്ടിയുടെ കഫെയ്ക്ക് തീയിട്ടു.

ബല്ലാക്കടപ്പുറം ഫിഷറീസ് സൊസൈറ്റിക്കടുത്താണ് കോർണിഷ് എന്ന പേരിലുള്ള കഫെ. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മീൻപിടിക്കാൻ പോകുന്നവരാണ് തീ ആളിപ്പടരുന്നത് കണ്ടത്.

കടലിലേക്കു പോകുന്നവരും നാട്ടുകാരും ചേർന്ന് തീ അണച്ചു. മേൽക്കൂര ഓലമേഞ്ഞതായതിനാൽ പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നു.

ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടമുൾപ്പെടെ കഫെയ്ക്കകത്തുണ്ടായിരുന്ന ഫർണിച്ചറും മറ്റു സാധന-സാമഗ്രകികളും കത്തിയമർന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മൂസാൻകുട്ടി ഹൊസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

സി.പി.എം. ബല്ലാക്കടപ്പുറം ബ്രാഞ്ച് അംഗമാണ് മൂസാൻകുട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മീനാപ്പീസ് കണ്ടത്തിൽ ഗവ. എൽ.പി. സ്‌കൂളിലെ 138-ാം നമ്പർ ബൂത്ത് എൽ.ഡി.എഫ്. ഏജന്റായിരുന്നു.

കഫെ ആളിക്കത്തുന്നതിനിടയിൽ ഇരുചക്രവാഹനങ്ങളിൽ ചിലർ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതായി മത്സ്യത്തൊഴിലാളികൾ പോലീസിന് മൊഴി നൽകി. രണ്ടുപേർക്കെതിരേ കേസെടുത്തതായി ഇൻസ്‌പെക്ടർ എം.പി. ആസാദ് പറഞ്ഞു.

സി.പി.എം. ജില്ലാ ആക്ടിങ് സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ., എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. രമേശൻ, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ. രാജ്‌മോഹൻ,

മുൻ ഏരിയാ സെക്രട്ടറി എം. പൊക്ലൻ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, സി.ഐ.ടി.യു. നേതാവ് കാറ്റാടി കുമാരൻ, സി.പി.എം. തീരദേശ ലോക്കൽ സെക്രട്ടറി എൻ.വി. ബാലൻ, ജില്ലാ കമ്മിറ്റിയംഗം പി.കെ. നിഷാന്ത്, മഹമ്മൂദ് മുറിയനാവി എന്നിവർ സ്ഥലത്തെത്തി.

തീയിട്ടതിനു പിന്നിൽ മുസ്‍ലിം ലീഗുകാരാണെന്ന് എൽ.ഡി.എഫും ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് യു.ഡി.എഫും പ്രതികരിച്ചു.

കഫെ അഗ്നിക്കിരയാക്കിയതിനു പിന്നിൽ മുസ്‌ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി ബല്ലാക്കടപ്പുറം ശാഖാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. മുസ്‌ലിം ലീഗാണ് ഇതിന്‌ പിന്നിലെന്ന സി.പി.എം. പ്രചാരണം യാഥാർഥ്യത്തിനു നിരക്കാത്തതാണ്.

ഇതിൽ ദുരൂഹതയുണ്ട്. സമഗ്ര അന്വേഷണം വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം എം.പി. ജാഫർ, യു.ഡി.എഫ്. ബല്ലാക്കടപ്പുറം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എസ്. ഫൈസൽ, എം.കെ. അബൂബക്കർ ഹാജി എന്നിവർ സ്ഥലം സന്ദർശിച്ചു.

#LDF #Booth #set #fire #agent #cafe; #Allegation #Leaguers #UDF #role

Next TV

Related Stories
 എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് നേരെ അക്രമം

Apr 25, 2025 12:15 AM

എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് നേരെ അക്രമം

നേരത്തെയും യൂത്ത് ലീഗിന്റെ കൊടി പട്ടാപ്പകൽ കീറി നശിപ്പിച്ച സംഘം തന്നെയാണ് ഈ അക്രമത്തിനും നേതൃത്വം നൽകിയതെന്ന് നേതാക്കൾ...

Read More >>
'സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടി'; പോക്സോ കേസ്  പ്രതിയെ ഓടിച്ചിട്ട്  പിടികൂടി പേരാമ്പ്ര പോലീസ്

Apr 24, 2025 10:33 PM

'സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടി'; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി പേരാമ്പ്ര പോലീസ്

പറമ്പിലേക്ക് ഓടികയറിയ പ്രതിയെ എസ് സി ഒ പി സുനിൽകുമാർ അര കിലോമീറ്ററോളം ഓടിച്ചിട്ട്‌ സാഹസികമായി...

Read More >>
യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തി; കൗമാരക്കാരൻ പൊലീസ് പിടിയിൽ

Apr 24, 2025 10:25 PM

യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തി; കൗമാരക്കാരൻ പൊലീസ് പിടിയിൽ

കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കിയെന്ന് മെഡിക്കൽ കോളജ് പൊലീസ്...

Read More >>
വെഞ്ഞാറമൂട് ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം, ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിന്  പരിക്ക്

Apr 24, 2025 10:05 PM

വെഞ്ഞാറമൂട് ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം, ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിന് പരിക്ക്

അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പാങ്ങോട് മതിര സ്വദേശി വിഷ്ണു ചന്ദ്രിനാണ് പരിക്കേറ്റത്....

Read More >>
വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

Apr 24, 2025 10:03 PM

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാ​ഗങ്ങളിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; പ്രതി ലക്ഷ്യമിട്ടിരുന്നത് വിജയകുമാറിനെ മാത്രമായിരുന്നെന്ന് പൊലീസ്

Apr 24, 2025 09:34 PM

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; പ്രതി ലക്ഷ്യമിട്ടിരുന്നത് വിജയകുമാറിനെ മാത്രമായിരുന്നെന്ന് പൊലീസ്

അമിത് തിരുവാതുക്കലിലെ വീട്ടിലേക്ക് പോകുന്നതിന്റെയും കൃത്യം നടത്തി തിരികെ വരുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ...

Read More >>
Top Stories










Entertainment News