( truevisionnews.com ) ഫ്ലോട്ടിംഗ് ബ്രിഡ്ജ് എന്ന് കേൾക്കുമ്പോൾ കേരളത്തിലുള്ളവർ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ബീച്ചിലേക്കാണ് പോവുക. എന്നാൽ ഇനി തൃശൂരിലെ ചാവക്കാടിലേക്ക് പോന്നോളൂ. ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജാണ് ഒക്ടോബർ ഒന്നിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തുറന്ന് നൽകിയത്.

നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്ലോട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്‍റെ ഭംഗി ആസ്വദിക്കാം. തിരയുടെ താളമറിഞ്ഞ് കടലിലൂടെ നടക്കാം. ആവശ്യമായ ലൈഫ് ജാക്കറ്റും മറ്റു സുരക്ഷാ ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിജാണ് ബ്ലാങ്ങാട് ബീച്ചിലേത്.
തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 10 ജില്ലകളിൽ കൂടി ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കാൻ വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചിരുന്നു എന്ന് അറിയിച്ചിരുന്നു. ഈ വർഷം കാസർഗോഡ്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ സ്ഥാപിക്കാൻ ടൂറിസം വകുപ്പ് തീരുമാനിക്കുകയായിരുന്നു.
#travel #Floating #bridge #chavakad #thrissur
