#Accident | കോഴിക്കോട് സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു; ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

#Accident | കോഴിക്കോട് സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു; ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു
Oct 3, 2023 02:03 PM | By Vyshnavy Rajan

കോഴിക്കോട് : (www.truevisionnews.com) കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

മുതുവണ്ണാച്ച കൊടുവള്ളിപുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ (51) ആണ് മരിച്ചത്. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്.

പേരാമ്പ്രയില്‍ നിന്ന് ഭര്‍ത്താവിന് ഒപ്പം യാത്ര ചെയ്യുമ്പോള്‍ സ്കൂട്ടറില്‍ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു.


കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന നദാഷ ബസാണ് ഇടിച്ചത്. ബസ് തട്ടി വീണ വിജയയുടെ ദേഹത്ത് കൂടെ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുഞ്ഞിക്കണ്ണനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പിന്നീട് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മക്കള്‍: അനുഷി, ഐശ്വര്യ.


#Accident #Scooter #passenger #dies #after #being #hit #privatebus #Kozhikode; #busdriver #ranaway

Next TV

Related Stories
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories