(truevisionnews.com) ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇന്തോനേഷ്യ. പുരാതന ക്ഷേത്രങ്ങൾ, ഭക്ഷണാനുഭവങ്ങൾ, അതിമനോഹരമായ ബീച്ചുകൾ എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ഇന്തോനേഷ്യയിലെ ബാലിയിലുണ്ട്.

ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഇവിടെയുണ്ട്. മാത്രമല്ല, ഇന്ത്യക്കാർക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനും സാധിക്കുന്ന സ്ഥലമാണിത്. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ ജനതയുടെ പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ.
ഓരോ വർഷവും ഇന്തോനേഷ്യയിലേക്കുള്ള ഇന്ത്യൻ യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ വിനോദസഞ്ചാരികൾക്കായി ഇന്തോനേഷ്യൻ ഗോൾഡൻ വിസ ലഭ്യമാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത് രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ വിസ പുറത്തിറക്കുന്നത്. ഗോൾഡൻ വിസ പോളിസിക്ക് അഞ്ചും പത്തും വർഷത്തേക്കാണ് സാധുത ലഭിക്കുന്നത്.
ഈ വിസയുള്ള വിദേശികൾക്ക് ഇന്തോനേഷ്യയിൽ സ്വത്ത് സ്വന്തമാക്കാൻ സാധിക്കുമെന്നും ഗോൾഡൻ വിസയുള്ളരെ ഭാവിയില്‍ പൗരത്വത്തിനും പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്. ഇതിലൂടെ രാജ്യത്തേക്ക് വിദേശ നാണ്യം നേടാൻ സാധിക്കും. നേരത്തെ മെക്സിക്കോ, ഗ്രീസ്, കാനഡ, കോസ്റ്ററിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ വിദേശികൾക്കായി ദീർഘ കാല വിസാ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
#travel #Indonesia #bring #golden #visa
