#AsianGames | ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് ട്രാന്‍സ്‌വുമൺ, ഗുരുതര ആരോപണവുമായി സഹതാരം

#AsianGames | ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് ട്രാന്‍സ്‌വുമൺ, ഗുരുതര ആരോപണവുമായി സഹതാരം
Oct 2, 2023 05:05 PM | By Vyshnavy Rajan

(www.truevisionnews.com) ഏഷ്യൻ ഗെയിംസിൽ മെഡൽ നഷ്ടമായത് ട്രാൻജെൻഡൻ കാരണമെന്ന ആരോപണവുമായി ഇന്ത്യൻ താരം. ഇന്നലെ നടന്ന വനിതാ ഹെപ്റ്റാ‌ത്‌ലനിൽ നാലാമത് എത്തിയ സ്വപ്ന ബർമൻ ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

തന്നെ പിന്തള്ളി മൂന്നാമതെത്തി വെങ്കൽ മെഡൽ നേടിയ താരം ട്രാൻജെൻഡർ ആണെന്ന് സ്വപ്ന പറഞ്ഞു. തന്റെ മെഡൽ തനിക്കു തിരിച്ചു വേണമെന്നും അതിനു സഹയിക്കണമെന്നും സ്വപ്ന എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

എന്നാൽ അൽപസമയത്തിനുശേഷം ഈ പോസ്റ്റ് നീക്കി. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ താരമാണ് ഇരുപത്തിയേഴുകാരിയായ സ്വപ്ന ബർമൻ.

ഞായറാഴ്ച നടന്ന വനിതകളുടെ ഹെപ്റ്റത്തലൺ മത്സരത്തിൽ നാലാമതായാണ് സ്വപ്ന ഫിനീഷ് ചെയ്തത്. നാലു പോയിന്റ് വ്യത്യാസത്തിലാണ് സ്വപ്നയ്ക്ക് വെങ്കല മെഡൽ നഷ്ടമായത്. മൂന്നാമതെത്തിയ ഇന്ത്യയുടെ തന്നെ നന്ദിനി അഗസരയ്‌ക്കാണ് വെങ്കല മെഡൽ.

നന്ദിനി അഗസര മൊത്തം 5712 പോയിന്റ് നേടിയപ്പോൾ സ്വപ്‌നയ്ക്ക് നേടാനായത് 5708 പോയിന്റ്. എന്നാൽ നന്ദിനി ട്രാൻജെൻഡർ വിഭാഗത്തിൽപ്പെട്ടയാളാണെന്നും വനിതാ വിഭാഗത്തിൽ മത്സരിച്ചത് നിയമവിരുദ്ധവുമാണെന്നാണ് സ്വപ്നയുടെ ആരോപണം.

ഹെപ്റ്റാ‌ത്‌ലൻ ഇനത്തിൽ 6149 പോയിന്റുമായി ചൈനയുടെ നിനാലി ഷെങ് ആണ് സ്വർണം നേടിയക്. 6056 പോയിന്റുമായി ഉസ്ബക്കിസ്ഥാന്റെ എകറ്റെറിന വൊറോനിന വെള്ളി മെഡൽ നേടി.

#AsianGames #India's #bronze #medalist #transwoman #team-mate #serious #allegations

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories