കൊല്ലം: ( truevisionnews.com ) മീൻപിടിപ്പാറ വളരെ ചുരുങ്ങിയ കാലം കൊണ്ട് വമ്പൻ ഹിറ്റായി മാറിയതാണ്. കൊല്ലം കൊട്ടാരക്കരയിൽ കാട്ടുചോലയ്ക്കും കാട്ടരുവിയ്ക്കും സമാനമായൊരു വിനോദസഞ്ചാര കേന്ദ്രമാണ് മീൻപിടിപ്പാറ. സഞ്ചാരികളുടെ ഇഷ്ട ഇടമായ മീൻപിടിപാറ സന്ദർശകരെ വരവേൽക്കുകയാണ്. 20 രൂപയ്ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് മീൻപിടിപ്പാറയിലെത്തുന്നത്.

ചൂണ്ടയിൽ കൊരുത്ത മീൻ പ്രതിമയുണ്ട് പാറപ്പുറത്ത് ഒത്ത നടുവിൽ. കൽപ്പടവുകളിലൂടെ സംഗീതം പൊഴിച്ച് ചെറുവെള്ളച്ചാട്ടം പോലെ വിസ്മയക്കാഴ്ച ആരെയും ആകര്‍ഷിക്കും. പാറക്കെട്ടുകൾക്കിടയിലൂടെ ചിന്നിച്ചിതറിയുള്ള നീരൊഴുക്ക് തട്ടുകളായി ക്രമീകരിച്ചതോടെ നീരൊഴുക്കിന്റെ ഭംഗി കൂടി.
കുട്ടികളെ ആകര്‍ഷിക്കാൻ കളിസ്ഥലവും ഇവിടെയുണ്ട്. കാട്‍ മൂടിയ പ്രദേശം വെട്ടിത്തെളിച്ച് പുലമൺതോടിന്‍റെ ഇരുവശവും മോടി കൂട്ടിയപ്പോൾ ടൂറിസം വകുപ്പിന് കിട്ടിയത് പുതിയൊരു ഇക്കോ ടൂറിസം കേന്ദ്രമാണ്.
#travel #meenpidippara #attract #tourists
