ന്യൂഡൽഹി: ( truevisionnews.com ) അലിഗഡിൽ അയൽക്കാരന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സുഹാലിഹീൻ (20), സഹോദരൻ റിസ്‌വാൻ (18) എന്നിവരാണു പിടിയിലായത്. പിടിയിലായവരിൽ ഒരാളുടെ വീട്ടിൽ നിന്നാണ് ചാക്കിൽ കെട്ടിയനിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
പിന്നീട് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണു കൊല്ലപ്പെടുന്നതിന് മുൻപ് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്. പാൻ മസാലയും ചിപ്സും വാങ്ങാൻ പറഞ്ഞ് കുട്ടിയെ 20 രൂപ നൽകി കടയിൽ പറഞ്ഞുവിട്ടെന്നും തിരിച്ചെത്തിയപ്പോൾ വീടിനുള്ളിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നും സുഹാലിഹീൻ പറഞ്ഞതായി പൊലീസ് അറിയിച്ചു.
പിന്നീട് സഹോദരനും കുട്ടിയെ പീഡിപ്പിച്ചെന്നും മരിച്ചെന്നു മനസ്സിലായതോടെ മൃതദേഹം ചാക്കിലാക്കിയതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി പ്രതികളുടെ വീട്ടിലേക്കു പോകുന്നത് കണ്ടത്.
#police #girl #founddead #tortured #neighbors #arrested
