മുബൈ: (truevisionnews.com) ബാന്ദ്ര-വർളി സീ ലിങ്കിൽ നിയമം ലംഘിച്ച് ഇരുചക്ര വാഹനം ഓടിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത യുവതി അറസ്റ്റിൽ.

മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ നുപുർ പട്ടേൽ (26) ആണ് വർളിയിൽ കഴിഞ്ഞയാഴ്ച പിടിയിലായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പുണെയിൽ താമസിക്കുന്ന സഹോദരനെ കാണാൻ എത്തിയാണ് നുപുർ പട്ടേൽ. ഇതിനിടെ വർളി സീ ലിങ്ക് കാണുന്നതിനായി സഹോദരന്റെ ബൈക്കിൽ മുംബൈയിൽ എത്തുകയായിരുന്നു.
സീ ലിങ്കിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനാനുമതി ഇല്ലെന്ന് അറിയാതെയായിരുന്നു നുപുറിന്റെ വരവ്. ഹെൽമറ്റും ധരിച്ചിരുന്നില്ല.
#Riding #bike #unauthorized #road #rude #police #woman #arrested
