ഹരിയാന: ( truevisionnews.com ) ഹരിയാനയിലെ പാനിപത്തിൽ വീട്ടുകാരെ കെട്ടിയിട്ട ശേഷം മൂന്ന് യുവതികളെ ആയുധങ്ങളുമായി എത്തിയ സംഘം കൂട്ട ബലാത്സംഗം ചെയ്തു. ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിലിട്ടാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

24, 25, 35 വയസ്സ് പ്രായമുള്ള യുവതികളാണ് കഴിഞ്ഞ ബുധനാഴ്ച ബലാത്സംഗത്തിനിരയായത്. കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.
തുടർന്ന് വീട്ടുകാരെ കെട്ടിയിട്ട് ഇവർക്ക് മുന്നിൽവച്ചു തന്നെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ ആഭരണങ്ങൾ അടക്കം സംഘം കവർന്നെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതേസംഘം തന്നെ തൊട്ടടുത്ത ഗ്രാമത്തിലെ വീട്ടിൽ കവർച്ച നടത്തിയതായും റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ഒരാളുടെ 5,000 രൂപ കവരുകയും ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയും ചെയ്തതായാണു റിപ്പോർട്ട്.
കേസ് അന്വേഷിക്കുന്നത് ഡിവൈ.എസ്.പി കൃഷ്ണൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്.
#tyingup #family #members #gang #raped #young #women
