(www.truevisionnews.com) "ഹി ഈസ് ജസ്റ്റ് ആൻ അൺ ക്യാപ്പബിൾ നെറ്റ് ബൗളർ, നത്തിങ് മോർ". 2015,പതിനാറ് വർഷത്തെ രഞ്ജിട്രോഫി മത്സരങ്ങൾ നടക്കുന്ന സമയം. ഹൈദരാബാദിന്റെ ബൗളിംഗ് സ്‌കോഡിലേക്ക് ഫാസ്റ്റ് ബൗളറെ തിരയുമ്പോഴാണ് കാർത്തിക്ക് കുടുംബ എന്ന കോച്ച് തന്റെ ശിഷ്യനെ നിർദ്ദേശിക്കുന്നത്.

2015 നവംബറിൽ ആ യുവ ബൗളർ തന്റെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിന് ഗ്രൗണ്ടിലിറങ്ങി. മോശമല്ലാത്ത പ്രേകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജ് എന്ന് പേരുള്ള ആ കളിക്കാരനെ ഹൈദരബാദ് അടുത്ത വർഷവും ടീമിലിറക്കി. ഇക്കുറി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത ബൗളറുടെ പേരിൽ മുഹമ്മദ് സിറാജ് എന്ന് രേഖപ്പെടുത്തി.
ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛന്റെയും വീട്ടമ്മയായിരുന്ന അമ്മയുടെയും മകനായി ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിലേക്കാണ് സിറാജ് പിറന്ന് വീഴുന്നത്. കുട്ടിക്കാലം മുതൽ തന്നെ രണ്ടു സ്വപ്നങ്ങൾ അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.
നല്ലൊരു വീട് വെക്കണം ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കണം. ഹൈദരാബാദില്‍ ഓട്ടോറിക്ഷ ഓടിച്ചു നടന്ന മുഹമ്മദ് ഖൗസിന്റെയും ഏറ്റവും വലിയ മോഹമായിരുന്നു മകന്‍ വലിയ ക്രിക്കറ്ററായിത്തീരുക എന്നത്. പരിശീലനത്തിനായി മറ്റുകുട്ടികൾ കാറുകളിലും വിലപിടിപ്പുള്ള ബൈക്കുകളിലും വന്നപ്പോൾ.
സിറാജ് തള്ളി സ്റ്റാർട്ട് ആക്കാൻ കഴിയുന്ന ഒരു പഴഞ്ചൻ സ്കൂട്ടറിലാണ് എത്തിയത്. ഷൂസ് വാങ്ങാൻ ഗതി ഇല്ലായിരുന്ന സിറാജ് പത്തൊൻപതാം വയസ് വരെ ചെരുപ്പിട്ടാണ് ക്രിക്കറ്റ് കളിച്ചത്. 2017 ലാണ് ഇന്ത്യൻ ടീമിന്റെ ടി20 സ്‌ക്വാഡിലേക്കു സിറാജ് എത്തുന്നത്. ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ച സിറാജിനെ 2018 ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുത്തു.
തുടർന്ന് ഏകദിന ടീമിലും സിറാജ് ഇടംപിടിച്ചു. തന്റെ യഥാർത്ഥ അവസരത്തിനായി അദ്ദേഹം കാത്തിരുന്നു. 2020 ൽ ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ വേളയിൽ സിറാജിന്റെ പിതാവ് മരണപ്പെടുന്നു.
കോവിഡ് പ്രോട്ടോകോളുകളാൽ കാളി നടക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങാനോ സഹതാരങ്ങളുമായി തന്റെ വിഷമങ്ങൾ പങ്കുവെക്കാനോ കഴിയാതെ സിറാജ് ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ടാകും.
ആ സീരിസിൽ കളിക്കാനിറങ്ങിയ സിറാജ് പന്തുകൊണ്ടു തന്റെ സങ്കടം തീർത്തു. ഗ്രൗണ്ടിൽ തന്നെ വംശിയാ അധിക്ഷേപത്തിന് വിധേയമാക്കിയ ഓസ്‌ട്രേലിയൻ ആരാധകർക്ക് കൂടിയുള്ള മറുപടിയായിരുന്നു അത്.
മികച്ച പ്രകടനം കാഴ്ച്ച വെച്ച സിറാജ് ആഘോഷിക്കപ്പെട്ടു. ഇന്ത്യൻ ബൗളിങ്ങിന്റെ ഭാവി തരാമെന്നു വാഴ്ത്തപ്പെട്ടു . തുടർന്നുണ്ടായ മത്സരങ്ങളിൽ മോശം പ്രകടനം കാഴചവെച്ച സിറാജിനെതിരെ വർഗീയ വിദ്വേഷം നിറഞ്ഞ പ്രചരണം ഉയർന്നു. ഐ പി എൽ മത്സരങ്ങളിൽ അടി കിട്ടാൻ തുടങ്ങിയതോടെ ചെണ്ട സിറാജ് എന്ന് കാളിയാക്കപ്പെട്ടു.
വാൻ ടൈം വണ്ടർ എന്ന് ഇംഗ്ലിഷ് പത്രങ്ങൾ വിലയിരുത്തി. പക്ഷെ അവിടെയൊന്നും, അയാൾ തളർന്നില്ല. ഷാർജായിൽ 54 റൺസിന് എറിഞ്ഞിട്ടത്തിന്റെയും 2008 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയുടെ ആറ് വിക്കററ്റുകൾ പിഴുത് അജന്ത മെൻഡിസ് നടത്തിയ ബൗളിംഗ് വേട്ടയുടെയും ചരിത്രം പറയാനുണ്ട് ശ്രീലങ്കൻ ടീമിന്.
പകരം വീട്ടാനാകാതെ നാൾ ഇതുവരെ ആ അപമാനത്തിനും ചേർതാണ് മുഹമ്മദ് സിറാജിന്റെ മറുപടി. തന്നെ വർഗീയമായി ചിത്രീകരിച്ചവർക്കും പരിഹസിച്ചവർക്കും തളർത്താൻ ശ്രമിച്ചവർക്കും മുൻപിൽ ലോക ഒന്നാം നമ്പർ ബൗളർ എന്ന ഗ്യാതിയിൽ തന്റെ പേര് എഴുതി ചേർക്കുന്നുണ്ട് അദ്ദേഹം.
തന്റെ ദാരിദ്ര്യവും വന്ന വഴിയും മറക്കാത്തത് കൊണ്ട് ഏഷ്യ കപ്പിൽ മാച്ച് ഫീസായി ലഭിച്ച തുക പ്രതികൂല കാലാവസ്ഥയിലും കളിക്കളം ഒരുക്കിയ ശ്രീലങ്കൻ ഗ്രൗണ്ട് സ്റ്റാഫിന് നൽകിയാണ് സിറാജ് കളം വിട്ടത്.
ഡൽഹി പോലീസ് ട്വീറ്റ് ചെയ്തത് പോലെ മുഹമ്മദ് സിറാജിന് സ്പീഡിന്റെ പേരിൽ ചലാനിടില്ല, പിഴ ഈടാക്കാനാകാത്ത വിധം അയാൾ തെളിയിക്കപ്പെട്ട് കഴിഞ്ഞു. ഐ പി എല്ലിൽ സിറാജ് തല്ലു വാങ്ങി കൂട്ടുമ്പോൾ ആയാൾ തളർന്നിരുന്നുവെങ്കിൽ ഇന്ത്യ ഇന്ന് ചാമ്പ്യന്മാരാകില്ലായിരുന്നു.
#siraj #India #not #become #champions #today #Siraj #tired #taking #beating
