( truevisionnews.com ) അവധികൾക്ക് യാത്ര പ്ലാന്‍ ചെയ്യുവാണോ നിങ്ങൾ? വിമാനടിക്കറ്റുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ എങ്ങനെ ലഭിക്കുമെന്ന് അന്വേഷിക്കുന്നവരാകും എല്ലാവരും.

ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യണോ അതോ യാത്ര ചെയ്യുന്ന ദിവസങ്ങളോട് അടുത്തുള്ള സമയം തിരഞ്ഞെടുക്കണോ എന്നൊക്കെ ചിന്തയിലാകും. ഗൂഗിളിന്റെ ഫീച്ചറുകളിൽ ഒന്നായ ഗൂഗിൾ ഫ്ലൈറ്റ്സ് ഇതിന് സഹായിക്കും.
വിമാനടിക്കറ്റുകള്‍ എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ബുക്ക് ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന ഗൂഗിളിന്‍റെ എയര്‍ലൈന്‍ ഫീച്ചറാണ് ഗൂഗിള്‍ ഫ്ലൈറ്റ്സ്.
ചിലവു കുറഞ്ഞ വിമാനയാത്രയ്ക്ക് ഏറ്റവും നല്ലത് ആഴ്ചയുടെ മധ്യത്തിൽ ഉള്ള ദിവസങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് ഗൂഗിളിന്റെ അഭിപ്രായം. ആഴ്ചയുടെ അവസാനകളിൽ പൊതുവേ ടിക്കറ്റ് വില കൂടും.
പ്രത്യേകിച്ച് ഞായറാഴ്ചകളിൽ. തിങ്കൾ മുതൽ ബുധനാഴ്ച വരെ പുറപ്പെടുന്ന വിമാനങ്ങൾക്ക് വാരാന്ത്യ ഫ്ലൈറ്റുകളേക്കാൾ 12 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ വില കുറവാണെന്നും, നോൺസ്റ്റോപ്പ് ഫ്ലൈറ്റിന് പകരം ഒരു ലേഓവർ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിലൂടെ, ഏകദേശം 20 ശതമാനം ലാഭിക്കുകയും ചെയ്യാൻ സാധിക്കും.
#travel #book #cheap #flight #tickets
