( truevisionnews.com ) കൂട്ടുകാരുമൊത്ത് യാത്ര പോകുമ്പോൾ ബീച്ച്, പാർട്ടി ഇതൊക്കെയുള്ള സ്ഥലങ്ങളാകും തിരഞ്ഞെടുക്കുക. കേരളത്തിന് പുറത്ത് ഇത്തരത്തിൽ എൻജോയ് ചെയ്യാനുള്ള സ്ഥലം ഏതെന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഗോവ തന്നെയാകും. ഒരു വട്ടമെങ്കിലും അവിടെ പോകാൻ കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല.

എവിടേക്ക് യാത്ര പോകുവാണേലും സ്വന്തമായ വാഹനം ഇല്ലെങ്കിൽ ചെറിയ രീതിയില്ലെങ്കിലും അത് യാത്രയെ ബാധിക്കും. സ്വന്തം വാഹനത്തിലല്ലാതെ ഗോവയില്‍ പോകുന്ന സഞ്ചാരികള്‍ക്ക് ഗോവയിലൂടെയുള്ള യാത്ര എളുപ്പമാക്കാനായി ഗോവന്‍ ടൂറിസം മന്ത്രാലയം പുതിയ ആപ്പ് പുറത്തിറക്കിയിരിക്കയാണ്. 'ഗോവ ടാക്‌സി ആപ്പ്' എന്നാണ് ഈ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ് ആപ്പിന്റെ പേര്.
24 മണിക്കൂറും ഈ ആപ്പിന്റെ സേവനം ലഭ്യമാണ്. എവിടെ നിന്നും ടാക്‌സി ബുക്ക് ചെയ്യാം എന്നതാണ് പ്രത്യേകത. സഞ്ചാരികളുടെയും പ്രത്യേകിച്ച് സ്ത്രീ യാത്രികരുടെ സുരക്ഷയ്ക്കായുള്ള നിരവധി ഫീച്ചറുകളും ഈ ആപ്പിലുണ്ട്. സഞ്ചാരികൾക്ക് മാത്രമല്ല, ടാക്‌സി ഉള്ള ഡ്രൈവര്‍മാര്‍ക്കും ഇത് പ്രയോജനമാണ്.
സ്വന്തമായി ടാക്‌സി ഉള്ള ഡ്രൈവര്‍മാര്‍ക്ക് ഈ ആപ്പില്‍ രജിസ്ടര്‍ ചെയ്യാം. ഇതിലൂടെ സംസ്ഥാനത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പുതിയ സാധ്യതയാണ് ഈ ആപ്പ് ഒരുക്കുന്നത്. ഈ ടാക്‌സി ആപ്പിൽ ഡ്രൈവര്‍മാര്‍ക്കും അധികൃതര്‍ക്കും യാത്രികര്‍ക്കും തത്സമയ വിവരങ്ങള്‍ ലഭിക്കുന്ന സംവിധാനം, നിരക്കുകള്‍ അറിയാനുള്ള ഫീച്ചറുകള്‍, ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍, പേയ്‌മെന്റ് ഗെയ്റ്റ്‌വേ, യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും അടിയന്തര സന്ദേശം അയക്കാനുള്ള സംവിധാനം എന്നിവയെല്ലാം അടങ്ങുന്നുണ്ട്.
കാല്‍ ലക്ഷത്തോളം സഞ്ചാരികളാണ് നിലവില്‍ ഗോവ ടാക്‌സി ആപ്പ് ഉപയോഗിച്ചതായി ഗോവന്‍ ടൂറിസം മന്ത്രാലയം വ്യക്തമാക്കുന്നത്. അതുപോലെതന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആയിരത്തിലേറെ ടാക്‌സികള്‍ നിലവില്‍ ആപ്പില്‍ ലഭ്യമാണ്. സംസ്ഥാനത്ത് എല്ലായിടത്തും യാത്ര ചെയ്യാനായി ടാക്‌സി ആപ്പ് സഹായകമാകും.
ഗോവയിൽ എത്തിയിട്ട് എങ്ങനെ യാത്ര ചെയ്യുമെന്ന് കരുതി ഇനി വിഷമിക്കേണ്ട. എന്നാൽ പിന്നെ എങ്ങനെയാ... പോവാല്ലേ ഗോവയിലേക്ക്...
#travel #Goa #now #made #easier #taxiapp
