#Burqa | സ്വിറ്റ്‌സർലൻഡിൽ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി; നിയമം ലംഘിക്കുന്നവർക്ക് വൻ തുക പിഴ

#Burqa | സ്വിറ്റ്‌സർലൻഡിൽ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി; നിയമം ലംഘിക്കുന്നവർക്ക് വൻ തുക പിഴ
Sep 21, 2023 07:44 PM | By Vyshnavy Rajan

(www.truevisionnews.com) സ്വിറ്റ്‌സർലൻഡിൽ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സ്വിസ് പാർലമെന്റ്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്സർലാൻഡ് ​ഗവൺമെന്റ് അറിയിച്ചു.

ദേശീയ കൗൺസിൽ അവതരിപ്പിച്ച ബില്ലിന് 151-29 വോട്ടോട് കൂടിയാണ് പിന്തുണ ലഭിച്ചത്. രാജ്യത്ത് സ്ത്രീകൾ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തിയിരുന്നു.

ഇതിനെ തുടർന്നാണ് സ്വിസ് പാർലമെന്റ് നിരോധനം ഏർപ്പെടുത്തിയത്. മുസ്ലീം സ്ത്രീകൾ ബുർഖ പോലുള്ള മൂടുപടങ്ങൾ ഉപയോ​ഗിക്കുന്നതിനുള്ള അന്തിമ ബില്ലാണ് പാസായതെന്നും ​സ്വിസ് പാർലമെന്റ് അറിയിച്ചു.

ബുർഖ, ഹിജാബ്, മാസ്കുകൾ പോലുള്ള എല്ലാ ശിരോവസ്ത്രങ്ങളും നിരോധനം ഏർപ്പെടുത്തുന്നതിനാണ് സ്വിസ് വോട്ടർമാർ അനുകൂലമായി പ്രതികരിച്ചത്.

ബുർഖ നിരോധിക്കണമെന്ന പ്രചരണ സമയത്ത് സ്വിറ്റ്സർലാൻഡിൽ നിരവധി മുസ്ലീം ​ഗ്രൂപ്പുകൾ വിമർശനവുമായി രം​ഗത്ത് വന്നിരുന്നു. സ്വിറ്റ്‌സർലൻഡിൽ 30 ശതമാനം സ്ത്രീകളാണ് ഹിജാബ് ഉപയോഗിക്കുന്നത്.

#Burqa #Burqaban #imposed #Switzerland #Violators #fined #heavily

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories