ലോകത്തെ ഏറ്റവും ബുദ്ധിമാന്മാരുടെ ക്ലബ്ബിൽ ഇടം നേടി മലയാളി ബാലൻ

ലോകത്തെ ഏറ്റവും ബുദ്ധിമാന്മാരുടെ ക്ലബ്ബിൽ ഇടം നേടി മലയാളി ബാലൻ
Dec 6, 2021 10:05 PM | By Vyshnavy Rajan

ലോകത്തെ ഏറ്റവും ബുദ്ധിമാന്മാരുടെ ക്ലബ്ബിൽ ഇടം നേടി മലയാളി ബാലൻ. പത്ത് വയസ്സുകാരനായ ആലിം ആരിഫ് ആണ് ലോകത്തിലെ അതിബുദ്ധിമാന്മാരുടെ കൂട്ടായ്മയായ മെൻസ ക്ലബ്ബിൽ ഇടം നേടിയത്. വിശ്വപ്രസിദ്ധ ശാസ്ത്രഞ്ജന്മാർ ഉൾപ്പെടെ ലോകത്തെ ഏറ്റവും ബുദ്ധിശാലികൾ ആയ ഒരുശതമാനം ആളുകൾ മാത്രമാണ് മെൻസ ക്ലബ്ബിൽ അംഗങ്ങളാകുക.

ഓരോരുത്തരുടെയും ഐക്യു ലെവൽ അനുസരിച്ചാണ് ക്ലബ്ബിൽ അംഗത്വം നൽകുന്നത്. ക്ലബ്ബിൽ ഇടം നേടുന്നതിനായി നടത്തുന്ന ടെസ്റ്റിൽ ആലിം ആരിഫ് 162 പോയിൻ്റ് നേടി. ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ ഐക്യു 160 ആണെന്ന് അനുമാനം ഉള്ളപ്പോഴാണ് അതിനേക്കാൾ ഉയർന്ന സ്കോർ നേടി ആലിം ക്ലബ്ബിൽ അംഗമായത്.

ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ ദമ്പതിമാർ ആയ ഷഹീന ആരിഫ്, മുഹമ്മദ് ആരിഫ് എന്നിവരുടെ മകൻ ആണ് ആലിം. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ആലിമിന്റെ ഈ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നു മാതാപിതാക്കൾ പറയുന്നു. ഓൺലൈൻ ആയി ചില ഐക്യു ടെസ്റ്റുകൾ ചെയ്ത ആലിം തന്നെ ആണ് മെൻസ ടെസ്റ്റ് എഴുതണം എന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടത്.

ഒരു പുസ്തകപ്പുഴു ആയ ബുദ്ധിജീവി അല്ല ഈ കൊച്ചുമിടുക്കൻ. സ്പോർട്സിലും അഭിനയത്തിലും മികവ് തെളിയിച്ചിട്ടുണ്ട് ഗോസ്‌ഫോർത് ഈസ്റ്റ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥിയായ ആലിം. ഭാവിയിൽ പൈലറ്റ് ആവണോ ശാസ്ത്രജ്ഞൻ ആവണോ നടൻ ആവണോ എന്ന ആശയക്കുഴപ്പത്തിൽ ആണ് ആലിം. പെരിന്തൽമണ്ണ സ്വദേശി ആണ് ആലിമിന്റെ പിതാവ് ഡോക്ടർ ആരിഫ്, അമ്മ ഡോക്ടർ ഷഹീന കൂറ്റനാട് സ്വദേശിയും.

Malayalee boy gets a place in the world's most intelligent club

Next TV

Related Stories
#aressted|കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്തു ; യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 06:13 AM

#aressted|കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്തു ; യുവതിയും സംഘവും അറസ്റ്റിൽ

കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മിൽ വാക്കുതർക്കവും...

Read More >>
#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

Apr 26, 2024 11:54 PM

#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ രാവിലെ 9 മണി കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങിയത്....

Read More >>
#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

Apr 26, 2024 11:48 PM

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:03 PM

#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ. വാണിമേൽ ക്രസന്റ് സ്ക്കൂളിലാണ്...

Read More >>
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
Top Stories