മുംബൈ: (truevisionnews.com) ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ചില നഗരങ്ങളില്‍ സെപ്റ്റംബര്‍ 18, 19 തീയ്യതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
സെപ്റ്റംബര്‍ 19 മുതല്‍ സെപ്റ്റംബര്‍ 28 വരെ പത്ത് ദിവസമാണ് ഇക്കുറി ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 18ന് ബംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്.
അതേസമയം സെപ്റ്റംബര്‍ 19ന് മുബൈ, നാഗ്‍പൂര്‍, അഹ്‍മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ സെപ്റ്റംബര്‍ 19-ാം തീയ്യതി ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെനന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.
ഇതിന് പുറമെ ഡല്‍ഹി, നാഷണല്‍ ക്യാപിറ്റര്‍ റീജ്യണ്‍ എന്നിവിടങ്ങളില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന്റെ അവസാന ദിവസമായ സെപ്റ്റംബര്‍ 28ന് ബാങ്ക് അവധിയായിരിക്കും.
നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചാണ് ബാങ്കുകള്‍ക്ക് അവധി നല്‍കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ നഗരങ്ങളിലെ ബാങ്ക് അവധി ദിനങ്ങള്‍ ഇങ്ങനെ
സെപ്റ്റംബര്‍ - 18
ബംഗളുരു ചെന്നൈ ഹൈദരാബാദ് - തെലങ്കാന
സെപ്റ്റംബര്‍ - 19
അഹ്മദാബാദ് ബെലാപൂര്‍ ഭുവനോശ്വര്‍ മുബൈ നാഗ്പൂര്‍ പനാജി
സെപ്റ്റംബര്‍ - 28
അഹ്മദാബാദ്
ഐസ്വാള്‍
ബെലാപൂര്‍
ബംഗളുരു
ചെന്നൈ
ഡെറാഡൂണ്‍
ഹൈദരാബാദ് - തെലങ്കാന
ഇംഫാല്‍
കാണ്‍പൂര്‍
ലക്നൗ
മുംബൈ
നാഗ്പൂര്‍
ന്യൂഡല്‍ഹി
റായ്പൂര്‍
റാഞ്ചി
#celebration #last #for #ten #days #from #tomorrow #Bank #holidays #different #cities