( truevisionnews.in ) എല്ലാ ദിവസവും കൃത്യമായി സൂര്യൻ ഉദിക്കുകയും വൈകുന്നേരം അസ്തമിക്കുകയും ചെയ്യുന്നതിനനുസരിച്ചാണ് നമ്മൾ ദിവസങ്ങൾ കണക്കാക്കുന്നത്. സൂര്യന്റെ ഉദയവും അസ്തമയവും ഒരു പതിവ് കാഴ്ചയാണ്. എന്നാൽ സൂര്യൻ ഉദിച്ചാൽ പിന്നെ അസ്തമിക്കാത്ത ചില സ്ഥലങ്ങളും ഉണ്ട്. കേട്ടപ്പോൾ അതിശയം തോന്നിയോ..? എന്നാൽ അത്തരത്തിലുള്ള നാല് സ്ഥലങ്ങൾ ഏതൊക്കെ ആണെന്ന് നമുക്ക് നോക്കാം.

സ്വാൽബാർഡ്, ഐസ്‍ലാൻഡ്, സെന്റ് പീറ്റേഴ്സ്ബർഗ്, ഫിൻലാൻഡ് എന്നിവയാണ് ആ സ്ഥലങ്ങൾ.
സ്വാൽബാർഡ്
അര്‍ദ്ധരാത്രി സൂര്യന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവ് ഉള്ള സ്ഥലമാണ് നോർവേയിലെ സ്വാല്‍ബാര്‍ഡ്. നാല് മാസം തുടര്‍ച്ചയായി സൂര്യന്‍ അസ്തമിക്കാത്ത സ്ഥലമാണിത്. ഏപ്രിൽ 20 മുതൽ ഓഗസ്റ്റ് 22 വരെയുള്ള കാലയളവിലാണ് സൂര്യൻ അസ്തമിക്കാതിരിക്കുന്നത്. ഈ സമയത്ത് വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയും. വ്യത്യസ്തമായ കാഴ്ചകളും അനുഭവവുമായിരിക്കും ഇവിടെ.
ഐസ്‍ലാൻഡ്
സൂര്യൻ അസ്തമിക്കാത്ത മറ്റൊരു സ്ഥലമാണ് ഐസ്‍ലാൻഡ്. വേനൽക്കാലത്ത് പകലുകൾക്ക് ദൈർഘ്യം കൂടിയ സ്ഥലമാണിത്. അറോറ ബോറിയാലിസ് ലൈറ്റുകൾക്ക് പേരു കേട്ട ഇടമാണിത്. രാത്രികളിലും സൂര്യൻ തിളങ്ങി നിൽക്കുന്ന സ്ഥലമാണിത്. മേയ് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ സൂര്യൻ പൂർണമായി അസ്തമിക്കുന്നില്ല.
സെന്റ് പീറ്റേഴ്സ്ബർഗ്
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗാണ് സൂര്യൻ അസ്തമിക്കാത്ത മറ്റൊരു സ്ഥലം. ഉയർന്ന ആൾറ്റിറ്റ്യൂഡായത് കാരണം 35 ദിവസത്തിലധികം ദിവസം ഇവിടെ സൂര്യൻ അസ്തമിക്കാറില്ല എന്നാണ് പറയുന്നത്. മെയ് പകുതി മുതൽ ജൂലൈ പകുതി വരെയുള്ള കാലയളവിലാണ് ഇത് കാണുന്നത്. അർദ്ധരാത്രിയിൽ ആകാശം തെളിഞ്ഞിരിക്കും ഇവിടെ.
ഫിൻലാൻഡ്
സൂര്യൻ അസ്തമിക്കാത്ത മറ്റു സ്ഥലങ്ങളിൽ നിന്നും ഫിൻലാൻഡിനെ ഒരു കാര്യം വേറിട്ട നിർത്തുന്നുണ്ട്. രാത്രിയിൽ സൂര്യന് ചുവപ്പ് കലർന്ന മഞ്ഞ നിറമാണ് ഉണ്ടാവുക. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഇവിടെ ഇത് കാണാൻ സാധിക്കുക. രാത്രി കാലം പകൽ പോലെ തന്നെയാണിവിടെ. സൂര്യന്റെ ഈ നിറ വ്യത്യാസം വിനോദര സഞ്ചാരികളെ ഏറെ ആകർഷിക്കുകയും ചെയ്യുന്നു.
#travel #lands #sun #set #midnight