#asiacup | ഏഷ്യ കപ്പ് ഫൈനൽ ഇന്ന്; കലാശപ്പോരിൽ ഇന്ത്യ -ശ്രീലങ്ക ഏറ്റുമുട്ടൽ

#asiacup | ഏഷ്യ കപ്പ് ഫൈനൽ ഇന്ന്; കലാശപ്പോരിൽ ഇന്ത്യ -ശ്രീലങ്ക ഏറ്റുമുട്ടൽ
Sep 17, 2023 01:32 PM | By Vyshnavy Rajan

(www.truevisionnews.com) ഏഷ്യ കപ്പ് ഫൈനൽ ഇന്ന്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക കലാശപ്പോര്. മുന്‍ മത്സരങ്ങളെപ്പോലെ ഫൈനലും മഴ ഭീഷണിയുടെ നിഴലിലാണ്. എന്നാല്‍ മഴ കളിമുടക്കിയാലും അടുത്തദിവസം മത്സരം പുനരാരംഭിക്കും.

റിസര്‍വ് ദിനത്തിലും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരു ടീമിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടാണ് ഇന്ത്യ ഫൈനലിലെത്തുന്നത്.

സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ലങ്കക്കായിരുന്നു. പാകിസ്താനെതിരെ ആവേശപ്പോര് ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്.

ഏഷ്യാ കപ്പില്‍ എട്ടാം കിരീടം തേടിയാണ് രോഹിത് ശര്‍മ്മയും സംഘവുമിറങ്ങുന്നത്. എന്നാല്‍ കിരീടം നിലനിര്‍ത്തി ഏഴാം കിരീടത്തോടെ ഇന്ത്യക്കൊപ്പമെത്താമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക.

വൈകുന്നേരം മൂന്നു മണിക്കാണ് മത്സരം ആരംഭിക്കുക. ഒന്‍പതാം തവണയാണ് ഏഷ്യാകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും നേര്‍ക്ക് നേര്‍ വരുന്നത്. അഞ്ച് തവണ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് തവണ ജയം ശ്രീലങ്കക്കൊപ്പമായിരുന്നു.

അതേസമയം സ്പിന്നര്‍മാര്‍ നിര്‍ണായകമാകുന്ന മത്സരത്തില്‍ ഇരുടീമുകളും പ്രധാന സ്പിന്നര്‍മാര്‍ ഇല്ലാതെയാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ ഇടംകൈ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനും ലങ്കയുടെ വലംകൈ സ്പിന്നര്‍ മഹീഷ് തീക്ഷണയ്ക്കുമാണ് പരുക്കുമൂലം ഫൈനല്‍ നഷ്ടമാകും.

അക്ഷറിനു പകരക്കാരനായി ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദറിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ വിശ്രമം അനുവദിച്ച വിരാട് കോലി, ഹര്‍ദിക് പണ്ഡ്യ, ജസ്പ്രിത് ബുമ്ര മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ തിരിച്ചെത്തും.

#asiacup #Final #Today #IndiaSriLanka #clash #finalmatch

Next TV

Related Stories
#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

Jul 17, 2024 01:27 PM

#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

2001 നും 2004 നും ഇടയിൽ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ൽ ശ്രീലങ്കയുടെ അണ്ടര്‍ 19...

Read More >>
#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

Jul 16, 2024 01:53 PM

#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

സിംബാബ്‌വെ പരമ്പര കളിച്ച ടീമില്‍ നിന്നും ചില താരങ്ങളും ട്വന്റി 20 ടീമിലെത്തിയേക്കുമെന്നാണ്...

Read More >>
ലൗ യൂ മെസി, മരിയ; ലൗട്ടാരോയുടെ ഗോളില്‍ അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

Jul 15, 2024 10:03 AM

ലൗ യൂ മെസി, മരിയ; ലൗട്ടാരോയുടെ ഗോളില്‍ അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

കളി കയ്യാങ്കളിയായി തുടരുന്നതാണ് പിന്നീടും കണ്ടത്. ഇതിനിടെ 76-ാം മിനുറ്റില്‍ അര്‍ജന്‍റീനയുടെ നിക്കോളാസ് ഗോണ്‍സാലസ് നേടിയ ഗോള്‍ ഓഫ്‌സൈഡായി...

Read More >>
#LionelMessi  | കോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം

Jul 15, 2024 08:59 AM

#LionelMessi | കോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം

പിന്നാലെ രണ്ടാം പകുതിയിലും അസ്വസ്ഥത അനുഭവപ്പെട്ട മെസ്സി ഒടുവില്‍ 66-ാം മിനിറ്റില്‍ മൈതാനം വിട്ടു....

Read More >>
#JamesAnderson | ടെസ്റ്റ് കരിയറിന് വിജയത്തോടെ പരിസമാപ്തി; കരിയര്‍ അവസാനിപ്പിച്ച് ആന്‍ഡേഴ്‌സണ്‍

Jul 12, 2024 09:01 PM

#JamesAnderson | ടെസ്റ്റ് കരിയറിന് വിജയത്തോടെ പരിസമാപ്തി; കരിയര്‍ അവസാനിപ്പിച്ച് ആന്‍ഡേഴ്‌സണ്‍

ഇംഗ്ലണ്ട് ടീമിലെ സഹതാരമായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡിനെക്കാള്‍ 6000 പന്തുകളാണ് ടെസ്റ്റ് കരിയറില്‍ ആന്‍ഡേഴ്‌സണ്‍...

Read More >>
#BCCI | കോഹ്‌ലിയുമായി ചര്‍ച്ച ചെയ്തില്ല; ഗംഭീറിന്റെ വരവില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

Jul 11, 2024 01:50 PM

#BCCI | കോഹ്‌ലിയുമായി ചര്‍ച്ച ചെയ്തില്ല; ഗംഭീറിന്റെ വരവില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടമുയര്‍ത്തിയതാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കാന്‍...

Read More >>
Top Stories