( truevisionnews.in ) എറണാകുളം ജില്ലയുടെ ഒരുവശം മുഴുവൻ ധാരാളം കെട്ടിടങ്ങളും തിരക്കു പിടിച്ച റോഡുകളും മറ്റ് വശങ്ങളിൽ പ്രകൃതിയോടിണങ്ങിയ പ്രദേശങ്ങളുമാണ്. ചെറിയ വെള്ളച്ചാട്ടങ്ങളും കാടുകളും നിറഞ്ഞ ഒരുപാട് സ്ഥലങ്ങൾ എറണാകുളം ജില്ലയിൽ ഉണ്ട്.

അത്തരത്തിലൊരു സ്ഥലമാണ് പാണിയേലി പോര് ഇക്കോ ടൂറിസം കേന്ദ്രം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ഇടതൂർന്ന വനത്തിനും പാറക്കെട്ടുകൾക്കും ഇടയിലൂടെയുള്ള വഴികളിലൂടെയാണ് ഇവിടേക്ക് എത്താൻ സാധിക്കുക. എടമലയാർ, ഭൂതത്താൻകെട്ട് എന്നീ രണ്ട് ഡാമുകളിൽ നിന്നുമുള്ള വെള്ളമാണ് ഇവിടേക്ക് ഒഴുകി വരുന്നത്.
പെരിയാറിലെ വെള്ളം പാറകൂട്ടങ്ങളിൽ തട്ടി പോരടിച്ച് ശബ്ദം ഉണ്ടാകുന്നത് കൊണ്ടാണ് പാണിയേലി പോര് എന്ന് ഈ സ്ഥലത്തിന് പേര് വന്നതെന്ന് പറയുന്നത്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നടക്കാൻ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. എല്ലാം മറന്ന് അൽപ നേരം കൂട്ടുകാരുടെയും കുടുംബത്തിന്റെയും കൂടെ ചിലവഴിക്കാൻ പറ്റിയ ഇടം കൂടിയാണിത്.
ഏറുമാടവും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. ഇതിനു മുകളിൽ നിന്നാൽ ആ പ്രദേശത്തിന്റെ നല്ലൊരു ദൃശ്യം ലഭിക്കും. സഞ്ചാരികൾക്ക് വെള്ളത്തിൽ ഇറങ്ങി കുളിക്കുന്നതിന് അപകടം ഇല്ലാത്ത പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിട്ടുണ്ട്.
രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം. മുതിർന്നവർക്ക് 50 രൂപയും അഞ്ചു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ഫീസ്.
ഇതിന്റെ അടുത്തുള്ള മറ്റു പ്രധാന സ്ഥലങ്ങളാണ് മലയാറ്റൂർ പള്ളിയും കോടനാട് എലെഫന്റ്റ് ക്യാമ്പും.
തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് അൽപനേരം ബ്രേക്ക് എടുത്ത് പ്രകൃതിരമണീയമായ പാണിയേലി പോരിലേക്ക് പോയി നോക്ക്ന്നേ...
#travel #forest #river #rocks #paniyeliporu