#oommenchandy | ഉമ്മൻചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുന്നു -എംവി ഗോവിന്ദൻ

#oommenchandy | ഉമ്മൻചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുന്നു -എംവി ഗോവിന്ദൻ
Sep 15, 2023 08:12 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) ഉമ്മൻ ചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസ് തന്നെയാണെന്നും മരണശേഷവും വേട്ടയാടാൻ ശ്രമിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് പിന്നിലും ഇതെ ലക്ഷയമായിരുന്നെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. സോളാർ കേസിനു പിന്നിലും കോൺഗ്രസ് നേതൃത്വമായിരുന്നു. അധികാരമോഹികളായ കോൺഗ്രസ് നേതാക്കളായിരുന്നു സോളാർ കേസിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഉയർത്തി കൊണ്ടുവന്ന ആരോപണം പുതുപ്പള്ളി വിജയത്തിൻറെ തിളക്കം ഇല്ലാതാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇതിന് പിന്നിലും കോൺഗ്രസ് നേതാക്കളാണെന്നും സോളാർ വീണ്ടും ചർച്ചയാക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

സോളാർ കേസിൽ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് ഉമ്മൻചാണ്ടിയുടെ കുടുംബമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെ തന്റെ പ്രതിവാര പരിപാടിയായ നിലപാടിലായിരുന്നു എംവി ഗോവിന്ദന്റെ വിമർശനം.

#oommenchandy #Congress #hunting #even #after #his #death #MVGovindan

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories










Entertainment News