( truevisionnews.in ) ഉയരം കൂടുതൽ പേടി ഉള്ളവരാണ് നമ്മളിൽ പലരും. എന്നാലും ചില്ലുപാലങ്ങൾ കാണുമ്പോൾ കൗതുകം കൊണ്ടെങ്കിലും ഒന്ന് പോകാൻ കൊതിക്കും. എന്നാൽ ഇനി സാഹസികത ഇഷ്ടപ്പെടുന്നവരും, ഉയരത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരും ചൈനയിലും ദുബായിലുമൊന്നും പോകേണ്ടതില്ല.

നമ്മുടെ കേരളത്തിൽ തന്നെ ഇതിനൊരു ഇടമുണ്ട്. ഇടുക്കിയിലെ വാഗമണ്‍ കോലാഹലമേട്ടില്‍ എത്തിയാല്‍ മതി. ഇന്ത്യയിലെ തന്നെ ഏറ്റവും നീളംകൂടിയ ചില്ലുപാലമാണിവിടെയുള്ളത്. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ പശ്ചിമഘട്ടമലനിരകളുടെ തുടര്‍ച്ചയായി വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് വാഗമണ്‍.
ഏകദേശം 65 കിലോമീറ്റര്‍ കോട്ടയത്ത് നിന്ന് മാറിയാണ്. ഡി.ടി.പി.സി. നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ച ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് ആണിത്. 40 മീറ്റർ നീളമുള്ള ചില്ലുപാലം സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ്.
ചില്ലുപാലത്തിലൂടെയുള്ള നടത്തം നമ്മളെ മറ്റൊരു ലോകത്തേക്ക് എത്തിക്കും. ആ അനുഭവം ഒന്ന് വേറിട്ടത് തന്നെയാണ്. ഒരേ സമയം 15 പേര്‍ക്ക് ഈ ചില്ലുപാലത്തിൽ കയറാം. അഞ്ചു മുതല്‍ പത്ത് മിനിറ്റുവരെയാണ് പാലത്തിൽ നില്ക്കാൻ കഴിയുള്ളൂ. ഒരാൾക്ക് 500 രൂപയാണ് ഫീസ്.
ഡി.ടി.പി.സി.യും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേര്‍ന്നാണ് മൂന്നുകോടി രൂപ ചെലവ് വരുന്ന ചില്ലുപാലം നിര്‍മിച്ചത്. പാലം നിര്‍മാണത്തിനായി ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്.
ചില്ലുപാലത്തിനു പുറമെ ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, സിപ് ലൈന്‍ തുടങ്ങിയവയും ഇവിടുത്തെ പാര്‍ക്കില്‍ ഉണ്ട്. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളിലെ വിദൂരക്കാഴ്ചകള്‍ വ്യത്യസ്ത അനുഭവമാകും.
#travel #india's #longest #glass #bridge #vagamon