#travel | സഞ്ചാരികളെ... ഇതിലെ ... കാഴ്ച്ചയുടെ പൂരത്തിന് ഇങ്ങ് തൃശ്ശൂർക്ക് പോന്നോളൂ

#travel | സഞ്ചാരികളെ... ഇതിലെ ... കാഴ്ച്ചയുടെ പൂരത്തിന് ഇങ്ങ് തൃശ്ശൂർക്ക് പോന്നോളൂ
Sep 11, 2023 03:55 PM | By Nivya V G

( truevisionnews.in ) നിങ്ങൾക്ക് തൃശ്ശൂർ എന്ന് കേൾക്കുമ്പോൾ ... പൂരോം വെടിക്കെട്ടുമല്ലേ, ആദ്യം മനസ്സിൽ വരുന്നത് ? എന്നാൽ സഞ്ചാരികളെ .....ഇനി ഇതിലെ.... കാഴ്ച്ചയുടെപൂരത്തിന് ഇങ്ങ് തൃശ്ശൂർക്ക് പോന്നോളൂ.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന തൃശ്ശൂരിന്റെ മറ്റൊരു പേരാണ് ത്രിശിവപേരൂർ. വിനോദത്തിലും, കലാ- കായിക രംഗങ്ങളിലും തൃശ്ശൂർ മുന്നിൽ തന്നെയാണ്. സഞ്ചാരികൾ ഏറെ വരുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. ശക്തൻ തമ്പുരാന്റെ നാട്ടിലെ ക്ഷേത്രങ്ങളും പൂര പറമ്പുകളും മാത്രം കണ്ട് മടങ്ങുന്ന സഞ്ചാരികൾക്കിതാ പുതിയ വാർത്ത.

ആകാശക്കുടയൊരുക്കിയ ആൽമരച്ചോട്ടിൽ ഇത്തിരിനേരം ഇരുന്ന് മടങ്ങുന്ന വിനോദസഞ്ചാരികൾക്കിടയിൽ അറിയപ്പെടാത്ത ചില മനോഹര സ്ഥലങ്ങളും ഇവിടെയുണ്ട്.

ഇത്തരം ഇടങ്ങൾ കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും ആസ്വദിക്കാൻ പറ്റിയതാണ്.

ഒരു ഫുൾ ഡേ ട്രിപ്പ് പ്ലാൻ ചെയ്ത് പോകാൻ കഴിയുന്ന തൃശൂർ ജില്ലയിലെ 5 സ്ഥലങ്ങൾ പരിചയപ്പെടാം.

ചെപ്പാറ, വട്ടായി വെള്ളച്ചാട്ടം, പത്തായകുണ്ട് ഡാം, പൂമാല ഡാം, മിനി ഊട്ടി.


1) ചെപ്പാറ

(https://maps.app.goo.gl/bMQDiTP2c7DMFm8x9  )

കിലോമീറ്ററുകളോളം നീളത്തില്‍ പരന്നു കിടക്കുന്ന പ്രകൃതി നിര്‍മ്മിത പാറ. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർ വന്നിരിക്കേണ്ട സ്ഥലമാണിത്. തൃശൂർ - ഷൊർണുർ റൂട്ടിൽ, തൃശൂർ ടൗണിൽ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. അത്യാവശ്യം കുത്തനെയുള്ള കയറ്റമാണിവിടെ. കയറുന്നതിന് കൈവരികളും ഉണ്ട്. പാറപ്പുറത്ത് എത്തിയാൽ അതിവിശാലമായ കാഴ്ചകളാണ്. സൂര്യന്റെ ഉദയവും അസ്തമയവും എല്ലാം മനോഹരമായി ആസ്വദിക്കാം. മറ്റൊരു പ്രത്യേകത മഹാശിലായുഗ കാലഘട്ടത്തിലെ മുനിയറകൾ ഉള്ള പാറയാണിത്. വിശാലമായ പാറപ്പുറത്ത് ആകാശം നോക്കി വൈകുന്നേരങ്ങളിൽ കിടക്കാനും സാധിക്കുന്നതാണ്. മഴക്കാലത്ത് ചില ഇടങ്ങളിൽ വഴുക്കൽ ഉള്ള ഇടമാണ്.



2) വട്ടായി വെള്ളച്ചാട്ടം

(https://maps.app.goo.gl/Mevbonoe1keVU4J39  )

കേരളത്തിലെ തൃശൂർ ജില്ലയിലെ മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടമാണ് വട്ടായി വെള്ളച്ചാട്ടം. തൃശൂരിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള കുണ്ടുകാട് ഗ്രാമത്തിലെ മംഗല്യപ്പാറയ്ക്കടുത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പുല്ലാനിക്കാട്‌ - തെക്കുംകര-കലംപാറ- കുണ്ടുകാട് റൂട്ടിലാണ്. ചെപ്പാറയിൽ നിന്നും വെറും 2.7 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. ഒരു പാറമടക്കുള്ളിൽ മഴക്കാലത്ത് മാത്രം വെള്ളച്ചാട്ടം രൂപപ്പെടുകയാണിത്. മഴക്കാലത്ത് കൂടുതൽ മനോഹരവും സജീവവുമായ ഒരു ചെറിയ വെള്ളച്ചാട്ടമാണിത്. കുളിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഈ വെള്ളച്ചാട്ടം സുരക്ഷിതമാണ്. ചെറിയ വെള്ളച്ചാട്ടം ആയതിനാൽ തന്നെ അപകട സാധ്യതകൾ ഇല്ല.



3) പത്തായകുണ്ട് ഡാം

(https://maps.app.goo.gl/kDovrxZrdoS5a9dw8  )

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് നല്ല കാഴ്ച കാണാൻ 4 മണി ആകുമ്പോൾ പോകാൻ പറ്റിയ ഇടമാണ്. തൃശൂർ അത്താണി- പൂമാല റോഡിലൂടെയാണ് ഇവിടേക്ക് എത്താനാവുക. വട്ടായി വെള്ളച്ചാട്ടത്തിന്റെ അവിടെ നിന്നും 5.5 കിലോമീറ്റർ ദൂരമാണ് ഡാമിലേക്ക്. പൂമല ഡാമിൽ നിന്നും 4 കിലോമീറ്റർ ദൂരവും. വിശാലമായ ഡാമിനേക്കാൾ കൂടുതൽ സഞ്ചാരികൾ ഇഷ്ടപ്പെടുന്നത് ഇവിടെയുള്ള തട്ട് തട്ടായി ഒഴുകുന്ന ചെറിയ വെള്ളച്ചാട്ടമാണ്. ഡാം കാണാൻ ഉണ്ടെങ്കിലും ഈ ചെറിയ വെള്ളച്ചാട്ടം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ സാധിക്കും. മഴക്കാലത്താണ് കൂടുതൽ വെള്ളം ഇവിടെ കാണാൻ സാധിക്കുക. തട്ട് തട്ടായി വെള്ളം ഒഴുകി വരുന്നതിനാൽ തന്നെ വെള്ളത്തിന്റെ ശക്തി കുറവായിരിക്കും.



4) പൂമല ഡാം

(https://maps.app.goo.gl/bhFp4jdYEwKQHPCn8  )

തൃശൂർ നഗരത്തിൽ നിന്ന് മാറിയുള്ള മറ്റൊരു ഡാമാണ് പൂമല ഡാം. തൃശൂർ ടൗണിൽ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. ഒരു ചെറിയ പാർക്ക്, കുറച്ച് ഇരിപ്പിടങ്ങൾ, ബോട്ടിംഗ് എന്നിവ ഇവിടെയുണ്ട്. ഇവിടുത്തെ ബോട്ട് സവാരി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്. കേരളത്തിലെ ഏറ്റവും മികച്ച പാർക്കുകളിലൊന്നാണ് ഈ പാർക്ക്. ഇവിടെ വിശാലമായ ഹരിതപ്രദേശങ്ങളും വൈവിധ്യമാർന്ന നിരവധി മരങ്ങളും ഉണ്ട്. ഡാമിന്റെ മറ്റൊരു വശത്ത് ചെറിയ വെള്ളച്ചാട്ടവും ഉണ്ട്. മഴക്കാലത്ത് ചെന്നാൽ ഡാമിന്റെ യഥാർത്ഥ ഭംഗി കാണാം. അധികം തിരക്കുള്ള സ്ഥലമല്ല ഇത്.



5) മിനി ഊട്ടി

(https://maps.app.goo.gl/R7wGUTDnf6yWZDkN8  )

ഊട്ടി എന്ന് പറഞ്ഞാൽ തന്നെ കോടമഞ്ഞാണ് മനസ്സിൽ വരിക. തൃശ്ശൂരിന്റെ മിനി ഊട്ടിയാണ് ഇത്. പൂമാല ഡാമിൽ നിന്നും 3 കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പൂമാല - പറമ്പായി നിന്നും അത്താണി - പൂമാല റൂട്ടാണ്. കോടമഞ്ഞും പ്രകൃതിദത്തമായ പച്ചപ്പും ഉള്ളതിനാൽ, ഇവിടെ എത്തുമ്പോൾ പ്രത്യേക അനുഭവം തന്നെയാണ്. തൃശ്ശൂരിലെ പൂമലയ്ക്കടുത്താണിത് സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീക്ഷവും തണുപ്പിക്കുന്ന കാറ്റും കുന്നിൻ മുകളിലെ കാഴ്ചയും ഈ സ്ഥലത്തെ കൂടുതൽ മനോഹരമാക്കുന്നു. ഈ സ്ഥലം സന്ദർശിക്കാൻ ഏറ്റവും നല്ല സമയം മൺസൂൺ കാലമാണ്. ഇതൊരു റിസോർട്ട് കൂടിയാണ്. ഇവിടെ നിന്ന് നോക്കിയാൽ തൃശ്ശൂരിന്റെ പകുതിയോളവും കാണാൻ സാധിക്കും.


അപ്പോൾ നിങ്ങൾ പോയി വന്നിട്ടു പറയൂ , എങ്ങിനെയുണ്ടായിരുന്നുയെന്നത്.

#travel #thrissur #oneday #trip #plan

Next TV

Related Stories
#ranipuramhills  | സഞ്ചാരികളുടെ പരാതിക്ക് പരിഹാരമാവുന്നു; കേരളത്തിന്റെ ഊട്ടിയിൽ മൊബൈൽ ടവർ വരുന്നു

May 5, 2024 03:52 PM

#ranipuramhills | സഞ്ചാരികളുടെ പരാതിക്ക് പരിഹാരമാവുന്നു; കേരളത്തിന്റെ ഊട്ടിയിൽ മൊബൈൽ ടവർ വരുന്നു

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഇവിടെ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് സഞ്ചാരികളെ അകറ്റുകയാണ്. മൊബൈല്‍ കവറേജില്ലാത്തതാണ് സഞ്ചാരികളെ ഏറെ...

Read More >>
#privatetrain|ഡി.ജെ.പാര്‍ട്ടി, എ.സിയിലെ യാത്ര ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ജൂണില്‍

May 3, 2024 07:49 PM

#privatetrain|ഡി.ജെ.പാര്‍ട്ടി, എ.സിയിലെ യാത്ര ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ജൂണില്‍

കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസിന്...

Read More >>
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
Top Stories