ഫാഷൻ രംഗത്ത് കാര്യമായ താല്പര്യ ഇല്ലാതിരുന്നിട്ട് കൂടി ഭംഗിയായി ഒരുങ്ങാനുള്ള താൽപര്യമാണ് ഗുവാഹത്തി സ്വദേശിയായ റോസി റഹ്മാനെ ഫാഷൻ രംഗത്തേക്ക് ചുവടുറപ്പിച്ച് നിർത്താൻ കാരണമായത്. പരമ്പരാഗത വസ്ത്ര രംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തി കൊണ്ടാണ് ഫാഷൻ ലോകത്ത് മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ റോസി എത്തുന്നത്.
പരമ്പരാഗത വസ്ത്രങ്ങളിൽ പുതിയ രീതികൾ പരീക്ഷിക്കുന്ന റോസിയെ തേടി നിരവധി പുരസ്കാരങ്ങളാണ് എത്തിയത്.എന്നാലും മോഡലിന്റെ രംഗത്ത് ഇത്ര നല്ല പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കും എന്ന് കരുതിയില്ലെന്നും ഇവർ അഭിപ്രായപ്പെടുന്നു.
സാഹസിക പ്രവർത്തനരംഗത്തും രാഷ്ട്രീയത്തിലും കൃത്യമായി ഇടപെടൽ നടത്തുന്ന വ്യക്തി കൂടിയാണ് റോസി. കൂട്ടുകാരാണ് തന്റെ ഉള്ളിലെ മോഡലിനെ തിരിച്ചറിയുകയും ആസാമിലെ ഒരു മാഗസിനിൽ തന്റെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു. ഈ ചിത്രം ആ മാഗസിനിന്റെ കവർപേജ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
കവർ മോഡലായി എത്തിയതിന് പിന്നാലെ നിരവധി അവസരങ്ങൾ റോസ് തേടിയെത്തി പ്രധാനമായും കൈത്തറിത്തുണികളുടെയും പരുത്തിവസ്ത്രങ്ങളുടെയും മോഡലിംഗ് ആവാനുള്ള അവസരമാണ് റോസിക്ക് ലഭിച്ചത്.
മോഡേൺ രംഗത്തിന് പുറമേ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണ രംഗത്തും റോസി കാര്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ സഹേലി കല്യാൺ സമിതിയിൽ റോസി സജീവ സാന്നിധ്യമാണ് ദേശീയതലത്തിലെ നിരവധി അംഗീകാരങ്ങൾ റോസിയെ തേടി എത്തിയിട്ടുണ്ട്.
#rosi #fashion #model