വ്യത്യസ്തമായ ഔട്ട്ലുക്കുകൾ കൊണ്ട് ഓരോ തവണയും ആരാധകരെ ഞെട്ടിക്കുകയാണ് ജയസൂര്യ. ഇപ്പോൾ ഇതാ ന്യൂ സ്റ്റൈൽ മുണ്ട് അണിഞ്ഞ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് .
ഡ്യുൽ ടോണിൽ ഉള്ള കസവുമുണ്ടും മാച്ചിങ് കുർത്തയുമാണ് താരം അണിഞ്ഞത്. ജയസൂര്യയുടെ ഭാര്യയും ഡിസൈനറുമായ സരിത ജയസൂര്യയുടെ ഡിസൈനർ സ്റ്റുഡിയോയിൽ ആണ് ഡ്യുൽ കളർ ദോത്തി ഒരുക്കിയിരിക്കുന്നത്.
= https://instagram.com/actor_jayasurya?igshid=MzRlODBiNWFlZA==
ആടിന് ശേഷം ട്രെൻഡ് ആവാൻ പോകുന്ന അടുത്ത മുണ്ട് , ട്രെൻഡ് സെറ്റർ, സ്വാഗ് ലുക്ക്, സരിത ചേച്ചിയുടെ ഡിസൈൻ പൊളിച്ചു തുടങ്ങിയ നിരവധി കമ്മെന്റുകളാണ് ജയസൂര്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചത്.
#Malayalam #favorite #actor #Jayasurya #shines #Onam #look