പാലക്കാട്: (truevisionnews.com) രോഗിയുമായി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.
പയ്യനടത്ത് നിന്നും മണ്ണാ൪ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.
ദേശീയപാതയിൽ കല്ലടി എംഇഎസ് കോളജിന് സമീപമായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ആംബുലൻസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
ആംബുലൻസ് കടയ്ക്ക് മുന്നിലെ തിട്ടയിൽ ഇടിച്ചു നിന്നു. രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ആ൪ക്കും പരിക്കില്ല.
#ambulance #carrying #patient #lost #control #rushed #shop #neither #injured