#robbed | കോഴിക്കോട് എലത്തൂരില്‍ വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഫോണ്‍ കവർന്നു; രണ്ട് പേർ പിടിയിൽ

#robbed | കോഴിക്കോട് എലത്തൂരില്‍ വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഫോണ്‍ കവർന്നു; രണ്ട് പേർ പിടിയിൽ
Dec 18, 2024 05:14 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) എലത്തൂരില്‍ വയോധികയുടെ വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍.

കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13ആം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

എടക്കാട് മാക്കഞ്ചേരി പറമ്പിലെ വീട്ടില്‍ രാവിലെ ആറോടെ ഇരുവരും അതിക്രമിച്ച് കയറിയപ്പോള്‍ വയോധിക തടഞ്ഞു.

എന്നാല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്.

മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണൂരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

സഫ്‌നാസിനെ കണ്ണൂരില്‍ നിന്നും മുഹമ്മദ് റഫീഖിനെ കോഴിക്കോട് മോരിക്കരയില്‍ നിന്നുമാണ് പിടികൂടിയത്.

എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് സിയാദ്, എസ്‌ഐമാരായ സുരേഷ് കുമാര്‍, സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, റനീഷ്, സിപിഒ അതുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

#Elathur #Kozhikode #elderly #woman #robbed #phone #throwing #chilipowder #eyes #Two #people #under #arrest

Next TV

Related Stories
#death |  ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

Dec 18, 2024 08:42 PM

#death | ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം...

Read More >>
#accident |  ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

Dec 18, 2024 08:20 PM

#accident | ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

നിലയ്ക്കലിൽ നിന്നും തീർഥാടകരുമായി പമ്പയിലേക്ക് വന്ന മൂന്ന് വാഹനങ്ങളാണ്...

Read More >>
#bribery | ഔട്ട്ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യാൻ മദ്യം കൈക്കൂലി വാങ്ങി; എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

Dec 18, 2024 08:10 PM

#bribery | ഔട്ട്ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യാൻ മദ്യം കൈക്കൂലി വാങ്ങി; എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

ഔട്ടലെറ്റുകളിലേക്കും ബാറുകളിലേക്കും മദ്യം വിതരണം നടത്തുന്നത് വെയർഹൗസിൽ നിന്നാണ്....

Read More >>
#python | ഒരേ ദിവസം രണ്ട് അതിഥികൾ; കൃഷിയിടത്തിലും പുഴയോരത്തും പെരുമ്പാമ്പ്, പിടികൂടി വനംവകുപ്പ്

Dec 18, 2024 08:06 PM

#python | ഒരേ ദിവസം രണ്ട് അതിഥികൾ; കൃഷിയിടത്തിലും പുഴയോരത്തും പെരുമ്പാമ്പ്, പിടികൂടി വനംവകുപ്പ്

കൃഷിയിടത്തില്‍ നിന്നും 25 കിലോയോളം തൂക്കമുള്ള പെരുംപാമ്പിനെ പിടികൂടിയത്...

Read More >>
#Smoke | കെഎസ്ആർടിസി ബസിൽ നിന്നും പുക, ആശങ്ക പരിഹരിച്ച് ഫയര്‍ഫോഴ്സ്

Dec 18, 2024 07:08 PM

#Smoke | കെഎസ്ആർടിസി ബസിൽ നിന്നും പുക, ആശങ്ക പരിഹരിച്ച് ഫയര്‍ഫോഴ്സ്

ഈ സമയത്താണ് ബസിന്റെ എഞ്ചിൻ ഭാ​ഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്....

Read More >>
Top Stories