#ChandyOommen |'അദ്ദേഹം ആർക്കുവേണ്ടി ജീവിച്ചോ, അവരാണ് ഇന്ന് വന്നിരിക്കുന്നത്, ഞങ്ങളെ ആശ്വസിപ്പിക്കാൻ' -ചാണ്ടി ഉമ്മൻ

#ChandyOommen |'അദ്ദേഹം ആർക്കുവേണ്ടി ജീവിച്ചോ, അവരാണ് ഇന്ന് വന്നിരിക്കുന്നത്, ഞങ്ങളെ ആശ്വസിപ്പിക്കാൻ' -ചാണ്ടി ഉമ്മൻ
Jul 19, 2023 11:14 AM | By Vyshnavy Rajan

കോട്ടയം : (www.truevisionnews.com) പിതാവ് ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ. കേരളത്തിലേക്ക് മടങ്ങിവരാനിരിക്കുകയായിരുന്നു. അത് സാധ്യമായില്ല എന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. 24 ന്യൂസിനോടാണ് അദ്ദേഹം പ്രതികരണം നടത്തിയത്.

എന്ത് പറയണമെന്ന് എനിക്കറിയില്ല. വളരെ ആത്മാർത്ഥമായി സഹകരിച്ച് അദ്ദേഹത്തോട് സ്നേഹമുള്ള ലക്ഷങ്ങളാണ് ഈ കടന്നു പോകുന്നത്.

അദ്ദേഹം ആർക്കുവേണ്ടി ജീവിച്ചോ, അവരാണ് ഇന്ന് വന്നിരിക്കുന്നത്, ഞങ്ങളെ ആശ്വസിപ്പിക്കാൻ. ഇതിൽപ്പരം ഞങ്ങൾക്ക് മറ്റൊന്നുമില്ല. ഇത്രയും സ്നേഹം കാണുമ്പോ വാക്കുകളില്ല പറയാൻ. പക്ഷേ, അദ്ദേഹത്തിൻ്റെ വിടവ് വലിയ വിടവാണ്.

ആ വിടവ് നികത്താൻ ഒന്നിനും സാധിക്കത്തില്ല. ഞങ്ങൾക്ക് മാത്രമല്ല ഈ വന്ന ലക്ഷങ്ങൾ, അവരെ സംബന്ധിച്ച് അവരുടെ കുടുംബാംഗമായിട്ടാണ് ഇവിടെ വരുമ്പോൾ എനിക്ക് മനസ്സിലാകുന്നത്.

ഈ നാടിനെ സംബന്ധിച്ചും വലിയൊരു വിടവായിട്ട് ഞാൻ കരുതുകയാണ്. ഒരിക്കലും നികത്താൻ പറ്റാത്ത ഒരു വിടവ്. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. ഈശ്വര നിശ്ചയം മാനിക്കേണ്ടി വരും.

നാട്ടിലേക്ക് വരാനിരിക്കുന്ന ഇരിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അത് സാധ്യമായില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരോഗ്യം ഒന്ന് മോശമായി ആശുപത്രിയിൽ പോയി. രാത്രിയായപ്പോൾ വീണ്ടും ഒരല്പം കൂടി മോശമായി. വെളുപ്പിനെ കാർഡിയാക് അറസ്റ്റ്.

#ChandyOommen #Son #ChandiOommen #reacts #death #his #father #OommenChandy

Next TV

Related Stories
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories