പേരാമംഗലം : (www.truevisionnews.com) വിലങ്ങൻ കയറ്റത്ത് ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. സ്കൂട്ടർ യാത്രിക അടാട്ട് സ്വദേശിനി ചിട്ടിലപ്പിള്ളി വീട്ടിൽ 32 വയസ്സുള്ള നീനു ജിനേഷാണ് മരിച്ചത്.

മുതുവറ ഭാഗത്തുനിന്നും അമല ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ അതെ ദിശയിൽ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
യുവതിയെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു
#accident #Peramangalam #bus #collides #scooter #accident #tragic #end #youngwoman
